കൊച്ചി വിമാനത്താവളത്തില്‍ 74 ലക്ഷത്തിന്‍െറ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാഴാഴ്ച 74 ലക്ഷത്തിന്‍െറ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് ഖലീല്‍, കണ്ണൂര്‍ സ്വദേശി അന്‍വര്‍ എന്നിവരാണ് പിടിയിലായത്. ക്വാലാലമ്പൂരില്‍നിന്ന് വന്ന മുഹമ്മദ് ഖലീല്‍ പമ്പരങ്ങള്‍ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയില്‍നിന്ന് വന്ന അന്‍വര്‍ മിക്സര്‍ ഗ്രൈന്‍ഡറിന്‍െറ അകത്താണ് സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണമെന്ന് പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ പാര്‍ട്സുകളില്‍ മെര്‍ക്കുറി പുരട്ടിയിരുന്നു. കസ്റ്റംസ് അസി. കമീഷണര്‍മാരായ സജ്ഞയ് ബംഗാര്‍ത്തലെ, സി. ശ്രീധരന്‍, സൂപ്രണ്ടുമാരായ വി.എം. മൊയ്തീന്‍ നൈ, ജി. രാജേഷ് കുമാര്‍, വിനു ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.