കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

കോതമംഗലം: രണ്ട് കൊലപാതക കേസുകളിലെ പ്രതി കഞ്ചാവുമായി എക്സൈസ് സംഘത്തിന്‍െറ പിടിയില്‍. മാരാരിക്കുളം പാതിരപ്പിള്ളി പാട്ടുകുളം അമ്പലത്തിന് സമീപം മംഗലത്ത് ‘കാലന്‍ജോസ്’ എന്ന ജോസ് ആന്‍റണിയാണ് (24) പിടിയിലായത്. വാഹനപരിശോധനക്കിടെ നെല്ലിക്കുഴിയില്‍ വെച്ചാണ് ഒരു കിലോയിലേറെ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ആലപ്പുഴ നോര്‍ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കൊലപാതകക്കേസുകളിലും നിരവധി അടിപിടിക്കേസുകളിലും പ്രതിയാണ് ഇയാള്‍. കമ്പത്തുനിന്ന് കഞ്ചാവുമായി ബസില്‍ സഞ്ചരിക്കവെയാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴ തുമ്പോളിയിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി കൊണ്ടുപോകുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ സിറിള്‍ കെ. മാത്യൂസ്, അസി. ഇന്‍സ്പെക്ടര്‍ സി.കെ. സൈഫുദ്ദീന്‍, പ്രിവന്‍റിവ് ഓഫിസര്‍ എന്‍.എ. മനോജ്, സിവില്‍ ഓഫിസര്‍മാരായ എല്‍.സി. ശ്രീകുമാര്‍, പി.വി. ഷാജു, വി.ആര്‍. പ്രതാപന്‍, കെ.എസ്. ഇബ്രാഹീം, ടി.പി. പോള്‍, എന്‍.എസ്. സോയി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.