വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്‍ അവസരം

ആലപ്പുഴ: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്ക്ള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ ഇവയുടെ 2014 ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശ്ശികയും എഴുതിത്തള്ളും. ഇത്തരത്തില്‍ നികുതി കുടിശ്ശിക അടക്കുന്നതിന് വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. മുമ്പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വെബ്സൈറ്റ് പരിശോധിച്ച് ഈ വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശിക ഉണ്ടെന്ന് ഉറപ്പുവരുത്തുന്നപക്ഷം മേല്‍പറഞ്ഞ സൗകര്യം ഉപയോഗപ്പെടുത്താവുന്നതും ഭാവിയില്‍ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളില്‍നിന്ന് ഒഴിവാകാവുന്നതുമാണ്. മാത്രമല്ല, പ്രസ്തുത വാഹനത്തെ സംബന്ധിച്ച് വാഹന ഉടമക്ക് ഒരുവിവരവും ഇല്ളെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍നിന്നും വാഹന ഉടമകളെ ഒഴിവാക്കുന്നതാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.