ആലപ്പുഴ: രോഗികള്‍ക്ക് കൈത്താങ്ങായി ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ. വണ്ടാനം മെഡിക്കല്‍ കോളജ് വളപ്പിലെ ഓട്ടോ ഡ്രൈവര്‍മാരാണ് വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റുകളും, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രയുമൊരുക്കുന്നത്. ആശുപത്രി വളപ്പിലെ 53 ഓളം ഓട്ടോഡ്രൈവര്‍മാര്‍ തങ്ങളുടെ ദിവസവേതനത്തില്‍ നിന്നും മിച്ചം പിടിച്ചാണ് രോഗികള്‍ക്ക് സേവനമൊരുക്കുന്നത്. ദാരിദ്ര രേഖക്ക് താഴെയും മാസത്തില്‍ നാലു ഡയാലിസിസുകള്‍ വേണ്ടിവരുകയും ചെയ്യുന്ന വൃക്ക രോഗികള്‍ക്കാണ് സൗജന്യ ഡയാലിസിസ് കിറ്റ് നല്‍കുന്നത്. അമ്പലപ്പുഴ- പുന്നപ്ര പഞ്ചായത്തുകളില്‍ താമസിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായാണ് സൗജന്യ യാത്ര. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും, ആശുപത്രിയില്‍ ചികിത്സയ്ക്കത്തെുന്ന രോഗികളുടെ യാത്രാചെലവു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹപൂര്‍വം സാന്ത്വനമെന്ന പേരില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പുതിയ പദ്ധതി ആരംഭിക്കുന്നത്. 9288650512, 9995290686 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പദ്ധതി സേവനം ലഭ്യമാകും. ബുധനാഴ്ച വൈകുന്നേരം നാലിന് വണ്ടാനം ഹോസ്പിറ്റല്‍ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി പദ്ധതി ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ധ്യാനസുധന്‍ അധ്യക്ഷത വഹിക്കും. ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സന്തോഷ് രാഘവനും കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാപാസ് വിതരണോദ്ഘാടനം ഡോ. എ. അബ്ദുള്‍ സലാമും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി, നടന്‍ അനൂപ് ചന്ദ്രന്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ആന്‍റണി, ബ്രദര്‍ മാത്യു ആല്‍ബിന്‍, എച്ച്. സലാം, അമ്പലപ്പുഴ സിഐ എസ്. സാനി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പദ്ധതി ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ റഷീദ്, ചെയര്‍മാന്‍ ഷാജി ചെറിയാന്‍, മജീദ്, സുരാജ്, രതീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.