റോഡുപണി; ജലവിതരണം മുടങ്ങും

ചെങ്ങന്നൂര്‍: എം.സി റോഡില്‍ കെ.എസ്.ടി.പിയുടെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ ടൗണ്‍, ക്ഷേത്രത്തിന്‍െറ പടിഞ്ഞാറെ നട, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ സ്റ്റേഷന്‍ പരിസരം, നഗരസഭ, പുലിക്കുന്ന്, മുണ്ടന്‍കാവ്, പുത്തന്‍തെരുവ്, സുറിയാനി പള്ളി, വെള്ളാവൂര്‍ ജങ്ഷന്‍, ബഥേല്‍ ജങ്ഷന്‍ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി ചെങ്ങന്നൂര്‍ പബ്ളിക് ഹെല്‍ത്ത് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു. വെള്ളാവൂര്‍ മുതല്‍ കല്ലിശേരി ഇറപ്പുഴ പാലം വരെയുള്ള ഭാഗത്തെ നിലവിലെ ജലവിതരണ പൈപ്പുകള്‍ക്ക് പകരം പുതിയവ സ്ഥാപിക്കുകയും ഇവിടെയുള്ള വീട്ടുകണക്ഷനുകള്‍ പുതിയ ലൈനിലേക്ക് മാറ്റി ഘടിപ്പിക്കുകയും ചെയ്യണം. കൂടാതെ റോഡുപണിമൂലം ഉണ്ടാകുന്ന ചോര്‍ച്ചകള്‍ പരിഹരിക്കുകയും ചെയ്യുന്ന ജോലികള്‍ കെ.എസ്.ടി.പിയാണ് നടത്തേണ്ടത്. ഇപ്രകാരം ചിലയിടങ്ങളില്‍ കെ.എസ്.ടി.പി പുതിയ ലൈന്‍ സ്ഥാപിച്ചെങ്കിലും പണി പൂര്‍ത്തീകരിക്കാത്തതുമൂലം ഇപ്പോഴും പഴയ പൈപ്പുലൈനില്‍ കൂടിയാണ് ജലവിതരണം നടത്തുന്നത്. ചെങ്ങന്നൂര്‍ അമ്പലത്തിന്‍െറ പടിഞ്ഞാറെ നടയില്‍ നിലവിലുള്ള റോഡിന്‍െറ പകുതിഭാഗം ഉയര്‍ത്തി പണികള്‍ നടക്കുന്നതിനാല്‍ മറ്റേ പകുതി ഭാഗത്തുകൂടിയേ വാഹനം കടത്തിവിടുന്നുള്ളൂ. ഇതുവഴിയാണ് പ്രധാന ജലവിതരണ കുഴല്‍ കടന്നുപോകുന്നത്. നിരന്തരം ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ പലദിവസങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലവിതരണം തകരാറിലാകുന്നു. വാഹനങ്ങളുടെ തിരക്കുമൂലം അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ ലൈനിന്‍െറ ജോലികള്‍ പൂര്‍ത്തീകരിക്കുകയും അതില്‍കൂടി ജലവിതരണം ആരംഭിക്കുകയും ചെയ്താലേ എല്ലാ ദിവസവും തടസ്സംകൂടാതെ ജലവിതരണം നടത്താന്‍ കഴിയൂ. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കെ.എസ്.ടി.പിയുടെ അനാസ്ഥകാരണം അയ്യപ്പഭക്തര്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് സാധിക്കാതെ വരുമെന്നും അസി. എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.