തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ വിമത സ്ഥാനാര്‍ഥി അറസ്റ്റില്‍

കുന്നംകുളം: തട്ടിപ്പ് കേസ് മറച്ചുവെച്ച് സ്ഥാനാര്‍ഥിയായ പിടികിട്ടാപ്പുള്ളി പിടിയില്‍. കണ്ടാണശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി മറ്റം കണ്ണനായ്ക്കല്‍ കെ.വി. തോമസിനെയാണ് (47) എസ്.ഐ ടി.പി. ഫര്‍ഷാദും സംഘവും അറസ്റ്റ് ചെയ്തത്. 19 വര്‍ഷം മുമ്പ് മറ്റത്ത് ഗ്യാസ് ഏജന്‍സി നടത്തുകയായിരുന്ന തോമസ് പൊന്നാനി സ്വദേശിയായ അബൂബക്കറില്‍ നിന്ന് 40,000 രൂപ പത്ത് ശതമാനം പലിശ നിരക്കില്‍ കടം വാങ്ങിയിരുന്നു. മാസങ്ങള്‍ക്കകം വിദേശത്തേക്ക് പോകാനുള്ള അവസരം വന്നതോടെ തോമസ് കൈവശമുണ്ടായിരുന്ന കാര്‍ അബൂബക്കറിന് കൈമാറി. പിന്നെയും ബാക്കിവന്ന 4,000 രൂപക്കായി ഒഴിഞ്ഞ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു. ഇത് ഉപയോഗപ്പെടുത്തി അബൂബക്കര്‍ തോമസിനെതിരെ പൊന്നാനി കോടതിയെ സമീപിക്കുകയായിരുന്നു. വിസക്കുവേണ്ടി പണം വാങ്ങിയെന്ന് കാണിച്ചാണ് അബൂബക്കര്‍ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. ഈ കേസില്‍ 2002ലാണ് കോടതി തോമസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതൊന്നും പ്രതി അറിഞ്ഞിരുന്നില്ളെന്ന് പറയുന്നു. വിദേശത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചത്തെിയ തോമസ് വലപ്പാട്, മറ്റം എന്നിവിടങ്ങളില്‍ ‘ബെന്‍സ്’ ഡ്രൈവിങ് സ്കൂള്‍ നടത്തിവരുകയായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി ‘മൊബൈല്‍ ഫോണ്‍’ ചിഹ്നത്തില്‍ രംഗത്തിറങ്ങിയത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. എന്നാല്‍, തട്ടിപ്പ് കേസുള്ളതായി അറിയില്ളെന്നും അതിനാലാണ് കേസിന്‍െറ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ എഴുതാതിരുന്നതെന്നും ഇയാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഫോട്ടോ പതിച്ച ഫ്ളക്സുകള്‍ സ്ഥാപിച്ചതാണ് പ്രതിയെ കണ്ടത്തൊന്‍ പൊലീസിന് തുണയായത്. വഞ്ചനാകുറ്റമാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.