ജയില്‍ അന്തേവാസികള്‍ക്ക് ‘മാധ്യമം’ വായന പദ്ധതി ഉദ്ഘാടനം

ആലപ്പുഴ: ആലപ്പുഴ ജയിലിലെ അന്തേവാസികള്‍ക്ക് ‘മാധ്യമം’ ആവിഷ്കരിച്ച വായന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ജയിലിലെ ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജിയും ‘സിക്ക’ ഡയറക്ടറുമായ ബി. പ്രദീപ് നിര്‍വഹിച്ചു. അനുകരണീയ മാതൃകയാണ് ‘മാധ്യമം’ ജയില്‍ അന്തേവാസികള്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മാധ്യമം’ ആലപ്പുഴ ബ്യൂറോ ചീഫ് കളര്‍കോട് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്പോണ്‍സര്‍ എം.ഇ.എസ് യൂത്ത്വിങ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫിറോസ് മുഹമ്മദ് പത്രം ഡി.ഐ.ജിക്ക് കൈമാറി. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. ഹബീബ് മുഹമ്മദ്, ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്‍ അസീസ്, എം.ഇ.എസ് യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് പി. ഉണ്ണികൃഷ്ണന്‍ ആചാരി സ്വാഗതവും കെ.ജെ.എസ്.ഒ.എ കണ്‍വീനര്‍ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ‘മാധ്യമം’ സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ് കെ.എം. സിദ്ദീഖ്, ജില്ലാ കോഓഡിനേറ്റര്‍ ഇ. അയ്യൂബ്, എസ്.എം.ഇ എ.ആര്‍. ഉബൈദ്, കോഓഡിനേറ്റര്‍ അമീന്‍, എം.ഇ എച്ച്. ഗസാലി, റിപ്പോര്‍ട്ടര്‍ ഫിറോസ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.