പുക്കാട്ടുപടി: യാത്രക്കിടെ ബൈക്ക് അഗ്നിക്കിരയായി ഗുരുതരമായി പരിക്കേറ്റ നിര്‍ധന വിദ്യാര്‍ഥിക്ക് സഹായവുമായി എടത്തല കെ.എം.ഇ.എ വിദ്യാര്‍ഥികള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി ടിജോ ടോമി അങ്കമാലിയില്‍ ബൈക്ക് യാത്രക്കിടെ വാഹനം അഗ്നിക്കിരയായി പരിക്കേറ്റത്. അങ്കമാലിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയാണ് ടിജോ. പൂര്‍ണമായും പൊള്ളലേറ്റ നിലയില്‍ അങ്കമാലിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ടിജോയെ വിദഗ്ധ ചികിത്സക്കായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ടിജോയുടെ സുഹൃത്തും കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ ബിന്‍സ് സണ്ണിയാണ് സുഹൃത്തിന്‍െറ ദുരവസ്ഥ കോളജിലെ അധ്യാപകരോടും സുഹൃത്തുക്കളോടും പങ്കുവെച്ചത്. തീര്‍ത്തും നിര്‍ധനരായ ടിജോയുടെ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ചികിത്സ ചെലവെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ തങ്ങളാല്‍ ആകാവുന്ന സഹായം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, കോളജില്‍നിന്നും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം ഒരു ലക്ഷം രൂപയോളം സ്വരൂപിച്ചു. വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക ടിജോയുടെ പിതാവ് ടോമിക്ക് കെ.എം.ഇ.എ ഡയറക്ടര്‍ ഡോ. ടി.എം. അമര്‍ നിഷാദ് കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. മണി, വിദ്യാര്‍ഥികളായ ബോണി ആന്‍റണി, കെ.എച്ച്. സിനാജ്, ബിന്‍സ് സണ്ണി, മഹ്മൂദ് കരീം എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.