അയ്യമ്പിള്ളിയില്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളി

വൈപ്പിന്‍: അയ്യമ്പിള്ളി ജനത ബസ് സ്റ്റോപ്പിന് സമീപത്തെ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യം തള്ളി. അയ്യമ്പിള്ളി ജനത പള്ളിക്ക് എതിര്‍വശത്തെ റോഡിലാണ്് സംഭവം. പരിസര പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചു. രാവിലെ പരിസര വാസികള്‍ ചേര്‍ന്ന് ഏറെ പ്രയത്നിച്ചാണ് മാലിന്യം നീക്കം ചെയ്തത്. പ്രദേശത്ത് ഇത്തരം മാലിന്യം പുറംതള്ളല്‍ പതിവായതായി നാട്ടുകാര്‍ പറഞ്ഞു. സമീപകാലത്ത് പഴമ്പിള്ളി ഭദ്രകാളി ക്ഷേത്ര റോഡിലെ കാനയില്‍ പലകുറി ഇത്തരത്തില്‍ മാലിന്യം തള്ളിയിരുന്നു. പരിസരവാസികള്‍ സംഘടിച്ച് ജാഗ്രത പുലര്‍ത്തിയതോടെയാണ് ഇതിന് അറുതി വന്നത്. നഗര പ്രദേശത്തുനിന്നും കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നവരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. ഞാറക്കല്‍ ആശുപത്രിപ്പടി കവല, എളങ്കുന്നപ്പുഴ, കമ്പനിപ്പീടിക ബസ് സ്റ്റോപ് പരിസരം, അയ്യമ്പിള്ളി ജനതാ സ്റ്റോപ് പരിസരം, ചെറായി എസ്.എം. ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളില്‍ മാലിന്യം തള്ളിയിരുന്നു. ചെറായി സഹോദര ഭവന പ്രവേശ ഗോപുരത്തിന് സമീപം രണ്ട് പ്രാവശ്യം മാലിന്യം തള്ളി. സഹോദരന്‍ അയ്യപ്പന്‍െറ സ്മാരകത്തിന് സമീപത്തെ ഇത്തരം ആഭാസങ്ങള്‍ ഏറെ പ്രതിഷേധത്തിന് വഴിവെച്ചു. തുടര്‍ന്ന് റെസിഡന്‍റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തി വന്നിരുന്നു. മുനമ്പം, ഞാറക്കല്‍ പൊലീസ് അധികൃതരും രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.