പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി

ആലപ്പുഴ: നഗരമധ്യത്തിലെ പ്രസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സയന്‍റിഫിക് എക്സ്പെര്‍ട്ട് ബുധനാഴ്ച സ്ഥലത്തത്തെി വിശദമായ പരിശോധന നടത്തും. ഇതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സൗത് എസ്.ഐ മിറാഷ് ജോണ്‍ പറഞ്ഞു. മുല്ലയ്ക്കലിലെ വിദ്യാരംഭം പ്രസിലുണ്ടായ തീപിടിത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൃത്യസമയത്ത് അഗ്നിശമന സേനയത്തെി തീ സമീപത്തേക്ക് വ്യാപിക്കുന്നത് തടഞ്ഞതുമൂലമാണ് വന്‍ദുരന്തം ഒഴിവായത്. മുല്ലയ്ക്കല്‍ ഗോകുലം ഗോപാലകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ളതാണ് ദീര്‍ഘകാല പാരമ്പര്യമുള്ള വിദ്യാരംഭം പ്രസ്. ഡിജിറ്റല്‍ പ്രസിലേക്കും മറ്റും തീപടര്‍ന്നെങ്കിലും മെഷീനുകള്‍ക്ക് കാര്യമായ കേടുപാടുണ്ടാകുന്നതിന് മുമ്പ് തീയണക്കാന്‍ കഴിഞ്ഞു. പ്രസിലെ എയര്‍ കണ്ടീഷനറും മുകള്‍ഭാഗത്തെ സീലിങ്ങും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. രാത്രി 8.30ഓടെ പ്രസ് അടച്ച് ജീവനക്കാര്‍ മടങ്ങിയിരുന്നു. ഒമ്പതോടെ, പ്രസിന്‍െറ സീലിങ് ഭാഗത്തുനിന്നും പുറത്തേക്ക് പുകയുയരുന്നത് കണ്ടവര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍െറ രണ്ടു യൂനിറ്റുകള്‍ സ്ഥലത്തത്തെി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.