ചാരുംമൂട്: ഉമ്മന്‍ ചാണ്ടി-വെള്ളാപ്പള്ളി-ആര്‍.എസ്.എസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിന്‍െറ മതനിരപേക്ഷതക്ക് ഭീഷണിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നൂറനാട് പടനിലത്ത് എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍.എസ്.എസിന്‍െറ ഹിറ്റ്ലറിസവുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ കഴിയില്ല. എന്നാല്‍, വെള്ളാപ്പള്ളി പാര്‍ട്ടി രൂപവത്കരിക്കുന്നത് ആര്‍.എസ്.എസിന്‍െറ അജണ്ടയുടെ ഭാഗമാണ്. എസ്.എന്‍.ഡി.പി അണികളെ ആര്‍.എസ്.എസില്‍ ചേര്‍ക്കാനാണ് ശ്രമം. വെള്ളാപ്പള്ളിയുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍പോകുന്നില്ല. കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറും ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. കെ. മുരളീധരന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, അഡ്വ. സി.എസ്. സുജാത, അഡ്വ. കെ.എസ്. രവി, കെ. രാഘവന്‍, എന്‍. സുബൈര്‍, കെ. ചന്ദ്രനുണ്ണിത്താന്‍, ജി. രാജമ്മ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.