ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

വള്ളികുന്നം: ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. സംഭവത്തില്‍ വീട്ടിലെ സ്ത്രീക്ക് ബോധക്ഷയം ഉണ്ടായി. വള്ളികുന്നം കന്നിമേല്‍ മുഹമ്മദുകുഞ്ഞിന്‍െറ വീടാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുഹമ്മദുകുഞ്ഞിന്‍െറ മരുമകള്‍ അജ്നക്ക് ബോധക്ഷയം ഉണ്ടായി. ആശുപത്രിയിലത്തെിച്ച് ചികിത്സ നല്‍കി. ഇടിമിന്നലില്‍ വീട്ടിലേക്കുള്ള ഇലക്ട്രിക് ലൈന്‍ കത്തി നശിച്ചു. കോണ്‍ഗ്രസ്ക്രീറ്റ് ഭാഗം അടര്‍ന്നുവീണു. ഭിത്തികള്‍ തകര്‍ന്നു. ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. വീടിനോടുചേര്‍ന്ന് നിന്ന തെങ്ങ് രണ്ടായി പിളര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.