ആലപ്പുഴ: 69ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ചൊവ്വാഴ്ച കൊടി ഉയരും. പതാകദിനമായ ചൊവ്വാഴ്ച സി.എച്ച്. കണാരന്‍ ദിനമായി ആചരിക്കും. വാരാചരണത്തിന്‍െറ ഭാഗമായി നൂറുകണക്കിന് കേന്ദ്രങ്ങളിലും ഇന്ന് ചെങ്കൊടികള്‍ ഉയരും. ആലപ്പുഴ വലിയചുടുകാട്ടില്‍ സമരസേനാനി എന്‍.കെ. ഗോപാലനും മാരാരിക്കുളത്ത് സമരസേനാനി സി.കെ. കരുണാകരനും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് ഇ.കെ. ജയനും വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തും. വയലാറില്‍ ബുധനാഴ്ച രാവിലെ 11ന് സി.കെ. കരുണാകരനും മേനാശ്ശേരിയില്‍ വൈകുന്നേരം അഞ്ചിന് എം.എ. ദാമോദരനും ചെങ്കൊടി ഉയര്‍ത്തും. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ ഉയര്‍ത്താനുള്ള പതാക ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് തോട്ടപ്പള്ളിയില്‍നിന്ന് പ്രയാണമായി കൊണ്ടുവരും. കൊടിമരം ആദ്യകാല കമ്യൂണിസ്റ്റ് ആലുംപറമ്പില്‍ വി.കെ. അച്യുതാനന്ദന്‍െറ സ്മരണാര്‍ഥം മകള്‍ ഓമന വാരാചരണ കമ്മിറ്റി സെക്രട്ടറി എം. രഘുവിന് കൈമാറും. ഇരുജാഥയും വൈകുന്നേരം നാലിന് പുന്നപ്ര സമരഭൂമിയില്‍ എത്തും. തുടര്‍ന്ന് സി.എച്ച്. കണാരന്‍ അനുസ്മരണ സമ്മേളനം നടക്കും. ആലപ്പുഴ വലിയചുടുകാട്ടില്‍ ഉയര്‍ത്താനുള്ള പതാക ചൊവ്വാഴ്ച രക്തസാക്ഷി കാട്ടൂര്‍ ജോസഫിന്‍െറ വസതിയില്‍നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി വി.എം. ഹരിഹരന്‍ ഏറ്റുവാങ്ങും. കാക്കിരി കരുണാകരന്‍െറ വസതിയില്‍നിന്ന് മേഖലാ വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് പി.പി. പവനനും പതാക ഏറ്റുവാങ്ങും. ഇരുജാഥയും വൈകുന്നേരം 5.30ന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ എത്തും. തുടര്‍ന്ന് നടക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ വി.എസ്. മണി അധ്യക്ഷത വഹിക്കും. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തില്‍ ഉയര്‍ത്താനുള്ള പതാക ബുധനാഴ്ച മുഹമ്മയില്‍നിന്നും കൊടിമരം കണിച്ചുകുളങ്ങരയില്‍നിന്നും ബാനര്‍ മാരാരിക്കുളത്തുനിന്നുമാണ് കൊണ്ടുവരുന്നത്. ബുധനാഴ്ച നടക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനം ജി. സുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വയലാറില്‍ ഉയര്‍ത്താനുള്ള രക്തപതാക ചൊവ്വാഴ്ച രാവിലെ മേനാശ്ശേരിയില്‍നിന്ന് പ്രയാണമാരംഭിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം.കെ. ഉത്തമന് പതാക കൈമാറും. തുടര്‍ന്ന് പതാകജാഥ ഒറ്റപ്പുന്നയില്‍ സമാപിക്കും. തുടര്‍ന്ന് സി.എച്ച് അനുസ്മരണ സമ്മേളനം നടക്കും. പതാകജാഥ ബുധനാഴ്ച രാവിലെ 11ന് വയലാറില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.