ഒൗഷധസസ്യ ഗ്രാമം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ

ചേര്‍ത്തല: ലോകപ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍െറ മുഖ്യരചയിതാവായ ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മം കൊണ്ടും കര്‍മംകൊണ്ടും ധന്യമായ കടക്കരപ്പള്ളിയെ ഒൗഷധസസ്യ ഗ്രാമമാക്കാന്‍ ജന്മനാട് കൈകോര്‍ക്കുന്നു. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കോര്‍ത്തിണക്കിയാണ് ഇട്ടി അച്യുതന്‍ ഗ്രാമം -ഒൗഷധ സസ്യഗ്രാമം എന്ന പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാരിന്‍െറ വിവിധ ഏജന്‍സികള്‍, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ എന്നിവ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും ഒൗഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒൗഷധ സസ്യങ്ങളുടെ ഗുണവും പ്രാധാന്യവും മൂല്യവും മറ്റും പുതുതലമുറയെയും വരുംതലമുറയെയും പഠിപ്പിക്കുക, ഒൗഷധ സസ്യകൃഷിയിലൂടെ ഗ്രാമവാസികളെ സ്വയംപര്യാപ്തയിലത്തെിക്കുക എന്നതും ലക്ഷ്യമാണ്. ഒൗഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുക വഴി കടക്കരപ്പള്ളിയിലെ കാര്‍ഷിക മേഖല കൂടുതല്‍ ശക്തിപ്പെടുകയും കര്‍മനിരതമാകുകയും ചെയ്യും. അതിര്‍ത്തി കടന്ന് ലോകശ്രദ്ധ നേടിയ കേരളത്തിന്‍െറ ആയുര്‍വേദ ചികിത്സക്കും ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മനാട്ടിലെ ഒൗഷധസസ്യഗ്രാമം പദ്ധതി വഴി കഴിയുമെന്ന് ട്രസ്റ്റ് വര്‍ക്കിങ് പ്രസിഡന്‍റ് കെ. ഷാജിയും സെക്രട്ടറി എ.എന്‍. ചിദംബരനും പറഞ്ഞു. വീട്ടുമുറ്റത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ആര്യവേപ്പിന്‍െറ തൈയാണ് ആദ്യഘട്ടമായി 300 കുടുംബങ്ങളില്‍ വിതരണം ചെയ്യുക. തുടര്‍ഘട്ടങ്ങളിലായി കാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, മുള്ളാത്ത എന്നിവയും വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഒൗഷധ സസ്യങ്ങളും വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടമായുള്ള സൗജന്യ ആര്യവേപ്പ് തൈയുടെ വിതരണം 22ന് വൈകുന്നേരം മൂന്നിന് കടക്കരപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. ഉമ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കെ. ഷാജി അധ്യക്ഷത വഹിക്കും. ‘ആര്യവേപ്പിന്‍െറ പ്രാധാന്യവും ചികിത്സാവിധിയും’ എന്ന വിഷയത്തില്‍ എ.എന്‍. ചിദംബരന്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.