മാവേലിക്കര: കായംകുളത്തെ ഹോട്ടല്‍ വ്യാപാരി മാവേലിക്കര പല്ലാരിമംഗലം പുത്തിലത്തേ് വീട്ടില്‍ ഓമനക്കുട്ടന്‍ പിള്ളയെ (55) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതി ഈരേഴ വടക്ക് പറയന്‍െറകുറ്റിയില്‍ വടക്കേതില്‍ ജ്യോതിഷ്ലാലിനാണ് (25) മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വാസിം ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അന്യായ തടങ്കല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓമനക്കുട്ടന്‍ പിള്ളയുടെ ഭാര്യക്ക് പ്രതി 10,000 രൂപ പിഴയും നല്‍കണം. അല്ളെങ്കില്‍ രണ്ടുവര്‍ഷം കഠിനതടവ് കൂടി അനുവഭിക്കണം. ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രതിയുടെ കാമുകി കോടതിയിലും പൊലീസിലും നല്‍കിയ മൊഴിയാണ് വിധിക്ക് അടിസ്ഥാനം. 2004 ആഗസ്റ്റ് അഞ്ചിന് രാത്രി 10.45ഓടെ മുള്ളിക്കുളങ്ങര ഓര്‍ത്തഡോക്സ് ചാപ്പലിന് മുന്നിലായിരുന്നു കൊലപാതകം. കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു മുറിവുകള്‍. രണ്ടാംപ്രതി വിപിന്‍ ബി. കോശിയെ കോടതി നിരപരാധിയെന്ന് കണ്ട് വെറുതെവിട്ടു. 34 സാക്ഷികളും 15 തൊണ്ടിമുതലും 43 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എസ്. രമണന്‍ പിള്ള, അഭിഭാഷകരായ ഒമര്‍ സലീം, ജീവന്‍ ജോയി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.