ചേര്‍ത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ചെറുദീപായ കുട്ടഞ്ചാലിലെ ഗ്രാമവാസികള്‍ ദീപില്‍ വികസനം എത്താത്തതിന്‍െറപേരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരണത്തിനൊരുങ്ങുന്നു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദീപിലെ ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു ഗതാഗതസൗകര്യവും കുടിവെള്ളവും. ചിരകാലാഭിലാക്ഷത്തിന്‍െറ സാക്ഷാത്കാരമായി പാലം പണി പൂര്‍ത്തിയായപ്പോള്‍, വികസനത്തിന്‍െറ വഴികളാണ് ജനങ്ങള്‍ വീണ്ടും സ്വപ്നം കണ്ട ത്. എന്നാല്‍, പാലത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും അപ്രോച്ച് റോഡല്ലാതെ മറ്റ് റോഡുകളൊന്നും വന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല, കുടിവെള്ളവുമത്തെയില്ല. ശുദ്ധജലത്തിനായി ഇന്നും വഞ്ചിയില്‍ നെട്ടോട്ടമാണ് നാട്ടുകാരെന്നാണ് അവര്‍ വിലപിക്കുന്നത്. ഇതിന്‍െറ പ്രതിഷേധമാണ് വോട്ട് ബഹിഷ്കരണമായി ഇപ്പോള്‍ മാറിയത്. നൂറ്റിയമ്പതോളം കുടുംബങ്ങളുള്ള ദീപില്‍ അറുനൂറില്‍ പരം വോട്ടുണ്ട്. ബഹിഷ്കരണ വിവരമറിഞ്ഞ സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച ദീപുനിവാസികളെ കാണാന്‍ തയാറാകുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.