ആലപ്പുഴ: ആലപ്പുഴ സെന്‍റ് ജോസഫ്സ് വനിത കോളജിന്‍െറ പ്രഥമ പ്രിന്‍സിപ്പലായിരുന്ന ധന്യ മദര്‍ ഫെര്‍ണാണ്ട റീവയുടെ ഭൗതീക അവശിഷ്ടങ്ങള്‍ ബുധനാഴ്ച ആലപ്പുഴയിലത്തെിക്കുമെന്ന് സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫിലോമിന പുത്തന്‍പുര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1994ന് ദൈവദാസിയായി പ്രഖ്യാപിച്ച മദര്‍ ഫെര്‍ണാണ്ട റീവയെ 2012ലാണ് മാര്‍പാപ്പ ധന്യയായി നാമകരണം ചെയ്തത്. ബുധനാഴ്ച മുംബൈയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക പേടകത്തിലാക്കി എത്തിക്കുന്ന ഭൗതികാവശിഷ്ടം റോഡ് മാര്‍ഗമാണ് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. വൈകുന്നേരം മൂന്നിന് കോളജ് അങ്കണത്തില്‍നിന്ന് പേടകം കത്തീഡ്രലില്‍ എത്തിക്കും. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കത്തീഡ്രലിന്‍െറ പ്രധാന കവാടത്തില്‍ പേടകം ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ആലപ്പുഴ രൂപത അധ്യക്ഷന്‍ മുഖ്യകാര്‍മികത്വം വഹിക്കും. നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ ഡോ. വിന്‍സെന്‍റ് സാമുവേല്‍, ബെല്‍ഗാം രൂപത അധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാറോ തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പ്രദക്ഷിണമായി കോണ്‍വെന്‍റ് സ്ക്വയറിലെ ചാപ്പലില്‍ എത്തിക്കും. ആലപ്പുഴ രൂപത വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം പേടകം ഏറ്റുവാങ്ങി കബറിടത്തിങ്കലത്തെിക്കും. തുടര്‍ന്ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പേടകം കബറിടത്തില്‍ പ്രതിഷ്ഠിക്കും. 1920 ഏപ്രില്‍ 17ന് ഇറ്റലിയിലെ മോണ്‍സായിയില്‍ ജനിച്ച ഫെര്‍ണാണ്ട റീവ 1939 മാര്‍ച്ച് 19നാണ് കനോഷ്യന്‍ സന്യാസ ഭവനത്തില്‍ സന്യസ്ത ജീവിതം ആരംഭിച്ചത്. ആ വര്‍ഷം മുംബൈയിലത്തെിയ ഫെര്‍ണാണ്ട ഉന്നത വിദ്യാഭ്യാസത്തിനുശേഷം മുംബൈയില്‍ അധ്യാപികയും പ്രിന്‍സിപ്പലുമവയി സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് 1953ല്‍ ആലപ്പുഴയിലത്തെി സെന്‍റ് ജോസഫ് വനിതാ കോളജില്‍ കെട്ടിട നിര്‍മാണത്തിന്‍െറ നേതൃത്വം ഏറ്റെടുത്തത്. ’54ല്‍ കോളജിന്‍െറ പ്രഥമ പ്രിന്‍സിപ്പലുമായി. രോഗബാധിതയായതിനെ തുടര്‍ന്ന് ചികിത്സക്കായി 1956ല്‍ മുംബൈയിലേക്ക് തിരിച്ച മദര്‍ ജനുവരി 22നാണ് അന്തരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സെന്‍റ് ജോസഫ്സ് വനിത കോളജ് പ്രിന്‍സിപ്പല്‍ സിസ്്റ്റര്‍ കെ. ജാനറ്റ് അഗസ്റ്റിന്‍, ഷെവലിയാര്‍ എബ്രഹാം അറക്കല്‍, സിസ്റ്റര്‍ ഡെയ്സി ആന്‍റണി, ഡോ. എന്‍.ആര്‍. ചിത്ര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.