ആലപ്പുഴ: ഗാന്ധിജിയുടെ ഉയര്‍ന്ന ജീവിതമൂല്യങ്ങള്‍ വരുംതലമുറയുടെ ജീവിതത്തിന് സഹായകരമാകുമെന്നും ഇത് കുട്ടികളിലത്തെിക്കാന്‍ അധ്യാപകരുടെ ആത്മാര്‍ഥമായ സഹകരണം ആവശ്യമാണെന്നും കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ നടപ്പാക്കുന്ന ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി ഉത്സവം എസ്.എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രവുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തിയത്. 11 ഉപ വിദ്യാഭ്യാസ ജില്ലകളില്‍ സ്കിറ്റ്, പ്രസംഗം, കവിതാലാപനം, ചുവര്‍പത്ര നിര്‍മാണം, ദേശഭക്തിഗാനം, ദേശീയഗാനം, പ്രശ്നോത്തരി മത്സരങ്ങളില്‍ വിജയിച്ച യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ റവന്യൂ ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചു. സര്‍വമത പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഗ്രാമസേവാകേന്ദ്രത്തിന്‍െറ ഭാരവാഹിയും ഗാന്ധിയനുമായിരുന്ന അന്തരിച്ച ദേവദത്ത് ജി. പുറക്കാടിനെ അനുസ്മരിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്‍റ് രവി പാലത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാതല റവന്യൂപിരിവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കലക്ടര്‍ക്കുള്ള അംഗീകാരം നേടിയ കലക്ടര്‍ എന്‍. പത്മകുമാറിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ആര്‍. ഗീതാമണി, വിവിധ മേഖലകളില്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവെച്ച ജി.വി. റജി, പി. സുബ്രഹ്മണ്യന്‍, ഗ്രാമീണപഠന കേന്ദ്രം ചെയര്‍മാന്‍ ഡോ. ആര്‍.ആര്‍. നായര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സ്കോളര്‍ഷിപ് വിതരണം ആര്‍. രഘുനാഥന്‍പിള്ള നിര്‍വഹിച്ചു. ഗ്രാമസേവാ കേന്ദ്രം ജനറല്‍ സെക്രട്ടറി രമാ രവീന്ദ്രമേനോന്‍ സ്വാഗതവും പി. ശശി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.