മാരാരിക്കുളം: നാട്ടുവഴിയിലൂടെ ആദ്യമായി ഓടിയ ബസിന് ഗ്രാമവാസികളുടെ വരവേല്‍പ്. പൊക്ളാശേരി-ചെറുവള്ളിശേരി റൂട്ടിലൂടെ സര്‍വിസ് തുടങ്ങിയ സ്വകാര്യ ബസിനാണ് പ്രദേശവാസികള്‍ സ്വീകരണം നല്‍കിയത്. പ്രദേശത്തെ 12 സ്വാശ്രയ സംഘങ്ങളും ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും പൊക്ളാശേരി ദേവസ്വവും ചേര്‍ന്ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ പരിപാടി സായി മാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രവി മേനോന്‍ ഉദ്ഘാടനം ചെയ്തു. അധികൃതര്‍ അവഗണിച്ചപ്പോള്‍ നാട്ടുകാരാണ് റോഡിലേക്ക് വളര്‍ന്ന് ഗതാഗത തടസ്സമായി നിന്ന വൃക്ഷങ്ങളുടെ ചില്ലകളും കാടുംപടലും വെട്ടിമാറ്റിയത്. നാട്ടുകാരുടെ യാത്രാക്ളേശം പരിഹരിക്കാന്‍ പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ബസ് വാങ്ങി സര്‍വിസ് തുടങ്ങിയത്. ചേര്‍ത്തലയില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് മാരാരിക്കുളം വരെയാണ് സര്‍വിസ്. കണിച്ചുകുളങ്ങരയില്‍നിന്ന് ബീച്ച് റോഡിലൂടെ സഞ്ചരിച്ച് പടവൂര്‍ ജങ്ഷന്‍ വഴിയാണ് പൊക്ളാശേരി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത്. ചെറുവള്ളിശേരിയില്‍നിന്ന് വാണിവിലാസം വഴി മാരാരിക്കുളത്ത് എത്തും. നാട്ടുകാരുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് ഇതോടെ സഫലമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.