ചെട്ടികുളങ്ങര സംഘര്‍ഷം: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മാവേലിക്കര പൊലീസ് അറസ്റ്റ്ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പേള രാജീവ്ഭവനത്തില്‍ രാജീവ്കുമാര്‍ (35), ഈരേഴ വടക്ക് ലക്ഷ്മിയില്‍ മനോജ്കുമാര്‍, ഈരേഴ വടക്ക് മുരളിഭവനത്തില്‍ ഗിരീഷ്കുമാര്‍ (28), ശുഭാലയത്തില്‍ സുരേഷ് (37) എന്നിവരാണ് പിടിയിലായത്. മാവേലിക്കര ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ചെട്ടികുളങ്ങര ജങ്ഷനില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. വേമ്പനാട് റെയില്‍വേ ക്രോസിന് സമീപത്തുവെച്ച് വി.എച്ച്.പി പ്രവര്‍ത്തരെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഒളിവിലാണ്. ചെട്ടികുളങ്ങരയില്‍ പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.