പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സി.പി.എം ധര്‍ണ നടത്തി

ഹരിപ്പാട്: പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭരംഗത്ത് വരുന്നതുവരെ സംഭവവുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ദേവകുമാര്‍ ആവശ്യപ്പെട്ടു. പൊലീസ് നിയമന തട്ടിപ്പിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ ഹരിപ്പാട് നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാര്‍ സംസാരിച്ചു. കരുവാറ്റ ടി.ബി ജങ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ എം. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. രുഗ്മിണി രാജു, ആര്‍. മനോജ്, വി. രാജു എന്നിവര്‍ സംസാരിച്ചു. പള്ളിപ്പാട് ചന്തയില്‍ സി. രത്നകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.