മാവേലിക്കര: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തെ തുടര്‍ന്ന് ചെട്ടികുളങ്ങരയില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ചു. ബസുകള്‍ സര്‍വിസ് നടത്തി. ചെട്ടികുളങ്ങര ജങ്ഷനിലും പരിസരങ്ങളിലും വെച്ച് കഴിഞ്ഞദിവസം സി.പി.എമ്മിന്‍െറ പ്രാദേശികനേതാക്കളെ ബൈക്കുകളില്‍ എത്തിയ മുഖംമൂടി സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കാട്ടുവള്ളി ക്ഷേത്രത്തിന് സമീപം രണ്ടാഴ്ച മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായതെന്ന് പറയുന്നു. മാവേലിക്കര ബ്ളോക് പഞ്ചായത്തംഗം ശ്രീജിത്തിന്‍െറ ഇടതുകാലിന് വെട്ടി പരിക്കേല്‍പിച്ചു. മറ്റ് 12 പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഈരേഴ വല്യത്ത് ബംഗ്ളാവില്‍ സുരേന്ദ്രകുമാറിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് വെട്ടേറ്റ കൈത തെക്ക് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം വിജയനാചാരി, ചെട്ടികുളങ്ങര പഞ്ചായത്തംഗം കൈത തെക്ക് രാജു, കൈത തെക്ക് തറയില്‍ സുനില്‍കുമാര്‍ എന്നിവര്‍ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷ്ഭവനത്തില്‍ ഗോപാലകൃഷ്ണന്‍, അമ്പിളി ഭവനില്‍ കുട്ടന്‍, ഈരേഴ വടക്ക് സ്വാതിയില്‍ രാമനാഥന്‍ എന്നിവരെ മുളക്കുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഈരേഴ വടക്ക് കാവില്‍ വടക്കേതില്‍ രാജ് (33), രാജേഷ് (26) എന്നിവര്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലും ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.