ചേര്‍ത്തല: ഐസക്ക് മാടവന നഗരസഭ ചെയര്‍മാന്‍. ചേര്‍ത്തല നഗരസഭയില്‍ കോണ്‍ഗ്രസ് വിശാല ഐ വിഭാഗത്തിന്‍െറ ഐസക് മാടവന ചെയര്‍മാനാകും. ചൊവ്വാഴ്ച ആലപ്പുഴയില്‍ കൂടിയ യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമായത്. ആദ്യ രണ്ടര വര്‍ഷം ഐസക് മാടവനയ്ക്കും പിന്നീടുള്ള ഒന്നര വര്‍ഷം കോണ്‍ഗ്രസ് (എ) വിഭാഗത്തിലെ അഡ്വ. പി. ഉണ്ണികൃഷ്ണനും തുടര്‍ന്നുള്ള ഒരുവര്‍ഷം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിലെ വി.ടി. ജോസഫിനുമാണ് ചെയര്‍മാന്‍ പദവി നല്‍കാന്‍ ധാരണയായിട്ടുള്ളത്. 35 അംഗ കൗണ്‍സിലില്‍ പത്തൊന്‍പതു പേരാണ് യു.ഡി.എഫിനുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടുപേരും കോണ്‍ഗ്രസിന് പതിനേഴുപേരുമാണുള്ളത്, കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ ഐസക്് മാടവനയെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസിലെ പതിനേഴ് കൗണ്‍സിലര്‍മാരില്‍ പതിമൂന്നുപേര്‍ വിശാല ഐ വിഭാഗത്തില്‍ പെട്ടവരാണ്. ചെയര്‍മാനെ തീരുമാനിക്കാന്‍ നാലംഗ സമിതിയെ തീരുമാനിച്ചിരുന്നെങ്കിലും നാലംഗങ്ങളുള്ള വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ബന്ധം പിടിച്ചതാണ് ഒടുവില്‍ തിരുമാനത്തിനായി യു.ഡി.എഫ്് ജില്ലാ കമ്മിറ്റി ഇടപെടേണ്ടി വന്നത്. എല്‍.ഡി.എഫില്‍ നിന്നും ഭരണം പിടിച്ച ചേര്‍ത്തല തെക്കുപഞ്ചായത്തിലും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. സേതുലക്ഷ്മിയാണ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റായി ബാബു ആന്‍റണിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.