അരൂര്‍: അരൂരിലെ ഫയര്‍സ്റ്റേഷന്‍ തൃശങ്കുവില്‍ തന്നെ. പൊലീസ് സ്റ്റേഷന്‍ ഒഴിഞ്ഞ കെട്ടിടം ഉപയോഗശൂന്യം. വ്യവസായ കേന്ദ്രത്തിലെ ഒരു കെട്ടിടത്തിലാണ് കൈതപ്പുഴകായലോരത്ത് അരൂര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ദ്രവിച്ചു നശിച്ച് തുടങ്ങിയ കെട്ടിടത്തില്‍ നിന്നും മോചനം ആവശ്യപ്പെട്ട് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ നിരവധി തവണ സമീപിച്ചപ്പോഴാണ് ചന്തിരൂരില്‍ മറ്റൊരു വാടകകെട്ടിടത്തിലേക്ക് മാറാന്‍തീരുമാനമായത്. ഫയര്‍ സ്റ്റേഷനുവേണ്ടി കെട്ടിടം വിട്ടുനല്‍കാന്‍ വ്യവസായ വകുപ്പ് പച്ചക്കൊടിയുംകാട്ടി. എന്നാല്‍, കെട്ടിടം ഫയര്‍ സ്റ്റേഷനുവേണ്ടി പരിഷ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും നടപടികള്‍ തുടങ്ങുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കില്ല. അരൂര്‍ മേഖലയില്‍ എന്തെങ്കിലും അത്യാഹിതമുണ്ടാവുമ്പോള്‍ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഓടി എത്തുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ വിശ്വസിക്കാത്ത അവസ്ഥയിലത്തെിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് വരുണാ പെയിന്‍റ്സ് കമ്പിനിക്ക് തീ പിടിച്ചപ്പോഴാണ് പ്രതിഷേധം അണപൊട്ടിയതും വ്യവസായ കേന്ദ്രം അടച്ചുകൊണ്ട് നാട്ടുകാര്‍ സമരത്തിനിറങ്ങിയതും. റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നപരിഹാര നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. വീണ്ടും വീണ്ടും നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോള്‍ വീണ്ടും വീണ്ടും പ്രഖ്യാപനങ്ങള്‍ ഉണ്ടായി. കെട്ടിടം പരിഷ്കരിക്കാനും വാഗ്ദാനമുണ്ടായി. എന്നാല്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഡിപ്പാര്‍ട്ടുമെന്‍റിന് കെട്ടിടത്തിന്‍െറ അവകാശം ലഭിച്ചില്ല. കെട്ടിടം അതേ അവസ്ഥയില്‍ തുടരുകയാണ്. അരൂരില്‍ ദുരന്തമുണ്ടായാല്‍ ഇനിയും കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ ഫയര്‍ യൂനിറ്റുകള്‍ എത്തേണ്ടി വരും. പഴയ പോലെ തന്നെ അത് ദുരന്തം കഴിഞ്ഞിട്ടായിരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.