കൂട്ടലും കിഴിക്കലും തകൃതി; ചേര്‍ത്തലയില്‍ ഇരുകൂട്ടരും മുന്‍തൂക്കം അവകാശപ്പെടുന്നു

ചേര്‍ത്തല: ചേര്‍ത്തല നഗരസഭയില്‍ ഇടത്-വലത് മുന്നണികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ആദ്യഘട്ടത്തില്‍ നിലവിലെ ഭരണ കക്ഷിയായ യു.ഡി.എഫിനാണ് മുന്‍തൂക്കം ലഭിച്ചിരുന്നതെങ്കില്‍ പോളിങ് പടിവാതില്‍ക്കലത്തെുമ്പോള്‍ ചിത്രം മാറുന്നതാണ് കാണാന്‍ കഴിയുന്നത്. 
ഇരുമുന്നണികളോടൊപ്പം ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ടായ സമത്വമുന്നണിയും പ്രചാരണ രംഗത്ത് ഒട്ടും പുറകിലല്ലാത്ത കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 25 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോള്‍ അത്രയും സീറ്റുകള്‍ തന്നെ എല്‍.ഡി.എഫും അവകാശപ്പെടുന്നു. ഇതിനിടയിലാണ് ആറ് സീറ്റുകളില്‍ പൂര്‍ണ വിജയവും അഞ്ച് സീറ്റുകളില്‍ വിജയ സാധ്യതയും പ്രഖ്യാപിച്ച് സമത്വ മുന്നണിയും രംഗത്തുള്ളത്. ഇടതുപക്ഷം വിജയിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്ന രണ്ടുപേര്‍ കനത്ത മത്സരമാണ് നേരിടുന്നത്. യു.ഡി.എഫിലും നേതൃസ്ഥാനത്തേക്ക് സാധ്യതയുള്ള നാലോളം പേര്‍ കനത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. ഭരണ പ്രതീക്ഷയില്ളെങ്കിലും നഗരസഭയില്‍ നിര്‍ണായക സ്ഥാനം പ്രതീക്ഷിക്കുന്ന സമത്വ മുന്നണിയുടെ പ്രധാനികളും കഠിനാധ്വാനമാണ് നടത്തുന്നത്. 
ഇതിനിടയില്‍ മൂന്നു കൂട്ടര്‍ക്കും വെല്ലുവിളിയായി രണ്ട് സ്വതന്ത്രരും രംഗത്തുള്ളത് ആ വാര്‍ഡുകളില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. ഏതു മുന്നണി തെരഞ്ഞെടുക്കപ്പെട്ടാലും  ഭൂരിപക്ഷം വലുതാവില്ളെന്നതാണ്് ഇപ്പോഴത്തെ അവസ്ഥ. മൂന്ന് മുന്നണികളുടെയും പ്രധാനികള്‍ പ്രചാരണത്തിനായി ഇവിടെയത്തെിയിരുന്നു. മുഖ്യമന്ത്രി, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസിനായി എത്തിയപ്പോള്‍ പിണറായി, എം.എ. ബേബി, എസ്. രാമചന്ദ്രന്‍നായര്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ ഇടതുപക്ഷത്തിനായി അണിനിരന്നു. എം.ടി. രമേഷ്, അല്‍ഫോന്‍സ് കണ്ണന്താനം, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് ബി.ജെ.പി മുന്നണിക്കായത്തെിയത്. സമീപ പഞ്ചായത്തുകളായ വയലാര്‍, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ കടക്കരപ്പള്ളിയൊഴികെ  മറ്റു മൂന്നിടങ്ങളിലും  മത്സരം അതി ശക്തമാണ്. 
യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള കടക്കരപ്പള്ളിയില്‍  എല്‍.ഡി.എഫിന് വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും അവയെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എന്നാല്‍, മറ്റ് മൂന്നിടങ്ങളിലും ഭരണമാറ്റത്തിനായി എതിരാളികള്‍ അരയും തലയും മുറുക്കി പൊരുതുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ചേര്‍ത്തല തെക്കില്‍ ആം ആദ്മി സാന്നിധ്യം യു.ഡി.എഫിന് ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും സി.പി.എമ്മിലുള്ള ഭിന്നത മുതലെടുക്കാനാണ് യു.ഡി.എഫ് പരിശ്രമം. ഭൂരിപക്ഷം കുറഞ്ഞാലും ഭരണ തുടര്‍ച്ച കൈവിടില്ളെന്ന നിലപാടിലാണ് ഇടതുപക്ഷം. വയലാറില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള സീറ്റ് തര്‍ക്കം പരിഹരിക്കപ്പെട്ടെങ്കിലും അതിന്‍െറ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. 
തര്‍ക്കം പരിഹരിക്കാന്‍ താമസം നേരിട്ടതിനാല്‍ ബാലറ്റ് പേപ്പറില്‍ പ്രത്യക്ഷ്യപ്പെട്ടിട്ടുള്ള  ഇരു പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ എങ്ങനെയാകുമെന്ന് തെരഞ്ഞെടുപ്പിനുശേഷമേ അറിയാന്‍ കഴിയൂ. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ റെബലുകള്‍ തലവേദന സൃഷ്ടിക്കുകയാണ്. എന്നാല്‍, വിഭാഗീയതക്ക് താല്‍ക്കാലിക അവധി നല്‍കി സി.പി.എം പ്രവര്‍ത്തനരംഗത്ത് സജീവമായി നില്‍ക്കുകയാണ്. സി.പി.ഐയും അതേ സ്പിരിറ്റില്‍ രംഗത്തുണ്ട്. നിലവില്‍ രണ്ട് സീറ്റുകളുള്ള ബി.ജെ.പി മറ്റൊരു സീറ്റിനുകൂടി പരിശ്രമം നടത്തുമ്പോള്‍ ഇവിടെയും മത്സരം വാശിയേറുകയാണ്. വാശിയേറിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന ചൊവ്വാഴ്ച രാവിലെ മുതല്‍ എല്ലായിടത്തും ഉച്ചഭാഷിണികളുടെ ബഹളമായിരുന്നു. രാവിലെ ആറിനുതന്നെ ഉച്ചഭാഷിണി പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു എല്ലായിടത്തും. ഇതിനിടയില്‍ സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തകരുമായി എല്ലായിടത്തും കയറിയിറങ്ങുകയും ചെയ്തു. ചിലര്‍ വോട്ടുയന്ത്രം പരിചയപ്പെടുത്തുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.