ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം ഫലംകണ്ടു: ട്രാഫിക് സിഗ്നല്‍ അപാകത പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി

അരൂര്‍: അരൂര്‍ ക്ഷേത്രം ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ സംവിധാനത്തിന്‍െറ അപാകത പരിഹരിക്കാന്‍ നടപടിയായി. ഓട്ടോ ഡ്രൈവര്‍മാര്‍ അഡ്വ. എ.എം. ആരിഫ് എം.എല്‍.എക്കും മന്ത്രിമാര്‍ക്കും ഉന്നത വെഹിക്ള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അരൂര്‍ ക്ഷേത്രം ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ സംവിധാനത്തിന്‍െറ അപാകത പരിഹരിക്കാന്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച എത്തിയത്. ട്രാഫിക് സിഗ്നല്‍ അവഗണിച്ചെന്ന് കാട്ടി 1000 രൂപ പിഴയടക്കാനുള്ള കുറ്റപത്രം ആവര്‍ത്തിച്ചത്തെിയപ്പോഴാണ് അരൂര്‍ ക്ഷേത്രം ജങ്ഷനിലെ ഒട്ടോറിക്ഷാ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. ചില ഒട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് 12 പ്രാവശ്യമെങ്കിലും തുക അടക്കാന്‍ അറിയിപ്പ് എത്തിയിരുന്നു. ചേര്‍ത്തല ജോയന്‍റ് ആര്‍.ടി.ഒ വി.ആര്‍. വിദ്യാധരന്‍, ചേര്‍ത്തല ഡിവൈ.എസ്.പി സേവ്യര്‍ ഡൊമിനിക്, മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജു, കാമറയുടെ വിവരങ്ങള്‍ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ദര്‍, അരൂര്‍ എസ്.ഐ പ്രതാപചന്ദ്രന്‍ എന്നിവര്‍ എത്തിയാണ് സിഗ്നല്‍ ലെറ്റിന്‍െറ അപാകത പരിശോധിച്ചത്. അപാകത ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ഇക്കാര്യം ധരിപ്പിച്ച് ജനുവരി ഒന്നുമുതല്‍ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. നാട്ടുകാര്‍ക്കും സിഗ്നലിന്‍െറ അപാകതമൂലം ശിക്ഷ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എം.എല്‍.എ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. രത്നമ്മ, മെംബര്‍ ടി.ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും ക്ഷേത്രം ജങ്ഷനിലത്തെി ഉദ്യോഗസ്ഥരെ നാട്ടുകാരുടെ പരാതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.