മെത്രാപ്പോലീത്തക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ചെങ്ങന്നൂര്‍: അന്തരിച്ച മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്തക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ പള്ളിയുടെ മദ്ബഹക്ക് മുന്നില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിനാളുകളാണ് പള്ളി അങ്കണത്തില്‍ തടിച്ചുകൂടിയത്. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ യൂയാക്കിം മാര്‍ കൂറിലോസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ ഫിലത്തിയോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ് എന്നിവര്‍ ഭൗതികശരീരത്തെ അനുഗമിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, മാര്‍ത്തോമ സഭയുടെ വികാരി ജനറല്‍മാരായ ഫാ. സി.കെ. മാത്യു, ഫാ. ആര്‍.ടി. തോമസ്, ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, മാര്‍ത്തോമ സഭ ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി റവ. തോമസ് മാത്യു, ഭദ്രാസന ട്രഷറര്‍ ജോജി ചെറിയാന്‍ തുടങ്ങി നിരവധിപേര്‍ എത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.15ഓടെ ഭൗതികശരീരവും വഹിച്ചുള്ള ആംബുലന്‍സും വാഹനവ്യൂഹവും തിരുവല്ലയിലേക്ക് നീങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.