കായംകുളം: ദുരന്തമേഖലകളില്‍ പാഞ്ഞെത്തേണ്ട അഗ്നിരക്ഷാസേന കായംകുളത്ത് അത്യാസന്നനിലയില്‍. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് സേന നേരിടുന്ന പ്രധാന പ്രശ്നം. പ്രവര്‍ത്തനശേഷിയുള്ള ഒരു വാഹനം ഉപയോഗിച്ച് തട്ടിമുട്ടി കാര്യങ്ങള്‍ നീക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരേസമയം രണ്ടിടത്ത് ഓടിയെത്തേണ്ടി വന്നാലാണ് പ്രശ്നമാകുക. രണ്ട് ഫയര്‍ എന്‍ജിനുകളും ഒരു ജല ലോറിയുമാണ് കായംകുളത്തെ ഫയര്‍ സ്റ്റേഷനിലുള്ളത്. മുമ്പ് പതിറ്റാണ്ട് പഴക്കമുള്ള ഫയര്‍ എന്‍ജിനാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കംമൂലം തകരാറുകള്‍ നേരിടുന്ന വാഹനം ഭാഗ്യംകൊണ്ടാണ് അപകട സ്ഥലത്ത് ഓടിയത്തെിയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇത് കട്ടപ്പുറത്തായതോടെ ഹരിപ്പാട് സ്റ്റേഷനില്‍നിന്ന് വാഹനം വിട്ടുനല്‍കി. ഈ വാഹനം ഉപയോഗിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. കായംകുളം സ്റ്റേഷന് സ്വന്തമായുള്ള വാഹനങ്ങള്‍ മിക്കതും കട്ടപ്പുറത്താണ്. ദേശീയപാത കെ.പി റോഡില്‍ അപകടങ്ങള്‍ പതിവായതോടെ ഏതുസമയത്തും ജാഗ്രതയോടെയിരിക്കേണ്ട അവസ്ഥയാണ്. സ്റ്റേഷനിലേക്ക് പുതിയ വാഹനങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.