ജമീലയുടെ കുടുംബത്തിന് വീടൊരുക്കി ഇര്‍ഷാദ് ബോയ്സ് മാതൃകയായി

ആലപ്പുഴ: ദുരിതക്കയത്തില്‍ നട്ടംതിരിഞ്ഞ കാഞ്ഞിരംചിറ പോത്തന്‍ ഹൗസില്‍ ജമീലയുടെ കുടുംബത്തിന് കയറിക്കിടക്കാന്‍ വീടൊരുക്കി ഇര്‍ഷാദ് ബോയ്സ് മാതൃകയായി. രണ്ട് പെണ്‍മക്കളടങ്ങുന്നതാണ് ജമീലയുടെ കുടുംബം. കടംവാങ്ങി ഗള്‍ഫില്‍ ജോലിക്ക് പോയ ജമീലയുടെ ഇളയ മകള്‍ റഷീദ അവിടെ വീട്ടുജോലിക്കിടെ കോണിപ്പടിയില്‍നിന്ന് വീണ് കാല് തകര്‍ന്നിരുന്നു. അപകടത്തത്തെുടര്‍ന്ന് ജോലി എടുക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാട്ടിലത്തെിയ റഷീദ ഒരു ചെറ്റക്കൂരയില്‍ കിടപ്പിലായിരുന്നു. കാഞ്ഞിറംചിറ വാര്‍ഡിലെ പൊഴിയുടെ തീരത്ത് നഗരസഭ നല്‍കിയ രണ്ട് സെന്‍റിലായിരുന്നു ജമീലയും രണ്ട് പെണ്‍മക്കളും പ്ളാസ്റ്റിക് മറച്ച് അടിത്തറപോലും ഇല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്നത്. ഈ അവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ട ഇര്‍ഷാദ് ബോയ്സ് പ്രവര്‍ത്തകര്‍ എട്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച ഭവനനിര്‍മാണ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചുനല്‍കാന്‍ രംഗത്ത് ഇറങ്ങിയത്. രണ്ടുമാസത്തിന് മുമ്പ് വടക്കേ മഹല്ല് ചീഫ് ഇമാം പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ കല്ലിടല്‍ നടത്തി വീട് നിര്‍മിച്ചത്. സംഘടനപ്രവര്‍ത്തകര്‍തന്നെ വീടിന്‍െറ എല്ലാ ഘട്ടത്തിലും സ്വയം പണിയില്‍ ഏര്‍പ്പെട്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ ബീന കൊച്ചുബാവയാണ് പാല്‍കാച്ചി വീടിന്‍െറ ഗൃഹപ്രവേശം നടത്തിയത്. കൗണ്‍സിലര്‍മാരായ സീനത്ത് നാസര്‍, ശ്രീജിത്ര ജോസഫ് ചെല്ലപ്പന്‍, സജ്ന ഹാരിസ്, ബെന്നി എന്നിവരും ഇര്‍ഷാദ് ബോയ്സിന്‍െറ പ്രസിഡന്‍റ് സുധീര്‍ കോയ, ജനറല്‍ സെക്രട്ടറി മുജീബ് കലാം, സജീര്‍ ഷുക്കൂര്‍, നയീം ഷരീഫ്, സുധീര്‍ ഹനീഫ്, റിനു ബൂട്ടോ എന്നിവര്‍ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.