കായംകുളം: ദുരന്തസ്ഥലങ്ങളില്‍ സംരക്ഷണ കവചം തീര്‍ക്കുന്ന അഗ്നിരക്ഷാ സംഘത്തെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. ഇല്ലാത്ത അപകടങ്ങള്‍ വിളിച്ചുപറഞ്ഞ് അഗ്നിശമനസേനയെ വട്ടം ചുറ്റിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ പരിഹാരം തേടി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. വിളിക്കുന്ന നമ്പറുകളിലേക്ക് തിരികെ വിളിച്ച് ഉറപ്പുവരുത്തിയാണ് ഫയര്‍ഫോഴ്സ് സംഘം പുറപ്പെടുന്നത്. യാത്രയുടെ ഓരോഘട്ടത്തിലും സ്ഥലം ഉറപ്പാക്കാന്‍ വിളിച്ച നമ്പറിലേക്ക് ബന്ധപ്പെട്ടുകൊണ്ടാണ് ‘അപകടസ്ഥലത്ത്’ എത്തുന്നത്. വ്യാജ സന്ദേശങ്ങള്‍ നല്‍കുന്നവരാകട്ടെ തങ്ങളുടെ ലക്ഷ്യം വിജയിച്ചെന്ന് കാണുന്നതോടെ ഫോണ്‍ ഓഫ്ചെയ്ത് രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍, ഫോണ്‍ ഓഫ്ചെയ്തവന്‍െറ ഉദ്ദേശ്യം മനസ്സിലാക്കാതെ അപകടസ്ഥലങ്ങള്‍ തേടി അര്‍ധരാത്രിയില്‍ പരക്കം പായേണ്ട സ്ഥിതിയാണ്. മണിക്കൂറുകള്‍ക്കുശേഷമാണ് പലപ്പോഴും കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചെട്ടികുളങ്ങര ജങ്ഷന് പടിഞ്ഞാറുവശത്തെ വീടിന് തീപിടിച്ചെന്ന സന്ദേശവുമായി വെള്ളിയാഴ്ച രാത്രി 12 ഓടെ 9495667571 എന്ന നമ്പറില്‍നിന്നാണ് അഗ്നിശമനസേന ഓഫിസിലേക്ക് കാള്‍ വന്നത്. നമ്പറിലേക്ക് തിരികെ വിളിച്ച് സ്ഥലം ഉറപ്പാക്കിയശേഷം അഞ്ച് മിനിറ്റിനകം സംഘം ചെട്ടികുളങ്ങര ലക്ഷ്യമാക്കി പാഞ്ഞു. പോകുന്ന വഴിയില്‍ നമ്പറിലേക്ക് ബന്ധപ്പെടുകയും ചെയ്തു. ചെട്ടികുളങ്ങരയില്‍ എത്തിയപ്പോള്‍ പനച്ചമൂട്ടിലേക്കും അവിടെയത്തെിയപ്പോള്‍ പേളയിലേക്ക് വരാനും ആവശ്യപ്പെട്ടു. ഈ സമയം സന്ദേശം നല്‍കിയ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. പരിസരവാസികളെ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിച്ച് തിരക്കിയിട്ടും ഇങ്ങനെയൊരു സംഭവം കണ്ടത്തൊനായില്ല. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി ഇളഭ്യരായി സംഘം തിരികെ പോയത്. ഇവര്‍ ഓഫിസില്‍ എത്തിയ സമയത്ത് ഇതേനമ്പറില്‍ വീണ്ടും വിളിച്ച് സേനാംഗങ്ങളെ ആക്ഷേപിക്കുകയും ചെയ്തു. സ്റ്റേഷനില്‍ ആകെയുള്ള ഒരു ഫയര്‍ എന്‍ജിനുമായാണ് മണിക്കൂറുകളോളം ഇല്ലാത്ത തീപിടിത്തം അന്വേഷിച്ച് കറങ്ങേണ്ടിവന്നത്. അഗ്നിശമന വിഭാഗം നടത്തിയ അന്വേഷണത്തില്‍ സ്ഥിരമായി തങ്ങളെ കബളിപ്പിക്കുന്ന ഫോണ്‍ നമ്പറാണ് ഇതെന്നും കണ്ടത്തെിയിട്ടുണ്ട്. കായംകുളം കൂടാതെ കഴിഞ്ഞ മാസം തന്നെ ആലപ്പുഴ, മാവേലിക്കര, തിരുവല്ല സ്റ്റേഷനുകളെയാണ് വ്യാജസന്ദേശം നല്‍കി കബളിപ്പിച്ചത്. ഇയാളെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് കായംകുളം ഡിവൈ.എസ്.പി, മവേലിക്കര സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.