ചാരുംമൂട്: താമരക്കുളം വേടരപ്ളാവിലെ അനധികൃത ചെങ്കല്‍ ഖനനം പൊലീസ് തടഞ്ഞു. സ്ഥലത്ത് സി.പി.എം പ്രവര്‍ത്തകര്‍ കൊടിനാട്ടി. അനധികൃത യന്ത്രവത്കൃത ഖനനത്തിനെതിരെ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച പ്രകടനമായി എത്തി കൊടിനാട്ടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് എത്തി ഖനനം തടഞ്ഞത്. റവന്യൂ- ജിയോളജി അധികൃതരെ സ്വാധീനിച്ച്, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലാണ് ഇവിടെ ചെങ്കല്‍ ഖനനം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ തിങ്ങപ്പാര്‍ക്കുന്ന മാവുള്ളതില്‍ കോളനിക്ക് സമീപത്താണ് ഖനനം. വേടരപ്ളാവ്, പേരൂര്‍ക്കാരാണ്‍മ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്ന മാവുള്ളതില്‍ ജലവിതരണ പദ്ധതിക്ക് സമീപത്തായി നടക്കുന്ന ഖനനം കുടിവെള്ള പദ്ധതിയെയും പ്രതികൂലമായി ബാധിക്കും. വേടരപ്ളാവ് നാട്ടുവാതുക്കല്‍ വയലിനോടുചേര്‍ന്ന ഉയര്‍ന്ന ഭാഗത്താണ് ഖനനം കൂടുതലായി നടക്കുന്നത്. നൂറുകണക്കിന് ലോഡ് ഗ്രാവല്‍ എടുത്തുമാറ്റിയ ശേഷമാണ് ചെങ്കല്ല് ഖനനം തുടങ്ങിയത്. പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നതാണ് ഖനനമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കന്‍ പ്രദേശത്തെ ഗ്രാവല്‍-ചെങ്കല്ല് നിരോധിത മേഖലയായി പ്രഖ്യാപിച്ച് ഹൈകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പാലമേല്‍ ഗ്രാമപഞ്ചായത്ത് എട്ടുവര്‍ഷം മുമ്പ് നല്‍കിയ ഹരജിയത്തെുടര്‍ന്നായിരുന്നു ഈ വിധി. താമരക്കുളം ഗ്രാമപഞ്ചായത്തും എല്ലാ ഖനനങ്ങളും തടഞ്ഞ് തീരുമാനം എടുത്തിരുന്നു. പരിസ്ഥിതിലോല പ്രദേശമായ താമരക്കുളം അടക്കമുള്ള പ്രദേശങ്ങളില്‍ 13 വര്‍ഷം മുമ്പുണ്ടായ ഭൂമികുലുക്കത്തിന് കാരണമായത് അമിത പ്രകൃതി ചൂഷണമാണെന്ന് വിദഗ്ധര്‍ അഭിപ്രായ പ്പെട്ടിരുന്നു. സി.പി.എം സമരം ഏരിയ കമ്മിറ്റിയംഗം ശ്രീധരന്‍ പിള്ള കൊടി നാട്ടി ഉദ്ഘാടനം ചെയ്തു. അഖില്‍ മനോഹരന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ശിവപ്രസാദ്, അഡ്വ. കെ.ആര്‍. അനില്‍ കുമാര്‍, വി. പ്രകാശ്, കെ.വി. ദിവാകരന്‍, ബി. തുളസീദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.