വടുതല: വര്‍ഷങ്ങളായി നീരൊഴുക്ക് തടസ്സപ്പെട്ടും മാലിന്യം നിറഞ്ഞും നാട്ടുകാര്‍ക്ക് ഭീഷണിയായ പുത്തന്‍തോടിന് ശാപമോക്ഷമായെന്ന പ്രദേശവാസികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്ത്. പാണാവള്ളി-അരൂക്കുറ്റി പഞ്ചായത്തുകള്‍ അതിരിടുന്ന പുത്തന്‍തോട് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപ അനുവദിച്ച് ശുചീകരണം നടത്തിയതാണ്. എന്നാലിപ്പോള്‍ പുത്തന്‍തോട ്വീണ്ടും മലിനമായി. പായല്‍ തിങ്ങിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. മാലിന്യങ്ങള്‍ വീണ്ടും കുന്നുകൂടി തോട് പഴയ സ്ഥിതിയിലായി മാറി. പുത്തന്‍തോട് നവീകരണ സമയത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണം ഇന്നും ശക്തമായി നിലനില്‍ക്കുന്നു. തോട്ടില്‍നിന്ന് മാലിന്യം നീക്കി ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപ അനുവദിക്കുകയും 16.55 ലക്ഷത്തിന് കരാര്‍ ഏറ്റെടുക്കുകയും ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. നവീകരണം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ വിവിധ പരാതികളുമായി രംഗത്തുവന്നിരുന്നു. വെള്ളം വറ്റിച്ച് ആഴം കൂട്ടാന്‍ 16 ബണ്ടുകള്‍ നിര്‍മിക്കേണ്ടിയിരുന്നു. എന്നാല്‍, ഒരു ബണ്ടുപോലും നിര്‍മിച്ചില്ല. ഒപ്പം 1500ലേറെ ലോഡ് മണ്ണും ഇരുവശങ്ങളിലായും ഉണ്ടാവണം. എന്നാല്‍, അതും ഉണ്ടായില്ല. നവീകരണ സമയത്ത് പ്രതിഷേധം ശക്തമാകാന്‍ ഇത് കാരണമായി. 2015 ഏപ്രിലോടെയാണ് തോട് ശുചീകരണം ആരംഭിച്ചത്. തോടിന്‍െറ ശുചീകരണത്തില്‍ പാസായ ഫണ്ടുകള്‍ ലാപ്സായ ചരിത്രങ്ങളും ധാരാളമുണ്ട്. പുത്തന്‍തോടിന് സമീപത്തെ പീലിങ് കമ്പനിയിലെയും ഇറച്ചിക്കടകളിലെയും മാലിന്യം ഇവിടേക്ക് തള്ളുന്നത് വ്യാപകമായിരുന്നു. ഇപ്പോഴും തള്ളുന്നതായി പരാതിയുണ്ട്. തോട്ടില്‍ കൊതുകുകള്‍ വര്‍ധിക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യു ന്നു. മത്സ്യബന്ധന വള്ളങ്ങള്‍ കായലിലേക്ക് ഇതുവഴിയാണ് പോയിരുന്നത്. എന്നാല്‍, മാലിന്യം നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. ലക്ഷങ്ങള്‍ ചെലവഴിച്ച് പേരിനു മാത്രം തോട് ശുചീകരിച്ച് തട്ടിപ്പ് നടത്തിയതില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളും സമര പരിപാടികളും വീണ്ടും ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.