ചേര്‍ത്തല: ക്രമക്കേട് നടന്ന പട്ടണക്കാട് സര്‍വിസ് സഹകരണബാങ്കിലെ രണ്ട് ജീവനക്കാരെകൂടി സസ്പെന്‍ഡ് ചെയ്തു. ഗിരീഷ് കുമാര്‍, ഖദീജ എന്നിവരെയാണ് ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തത്. തട്ടിപ്പില്‍ ഇവരുടെ പങ്ക് കണ്ടത്തെിയതിനത്തെുടര്‍ന്ന് ജില്ലാ ജോയന്‍റ് രജിസ്ട്രാറാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. തട്ടിപ്പുമായി ബന്ധപെട്ട് ബാങ്ക് സെക്രട്ടറി ടി.വി. മണിയപ്പനടക്കം മൂന്നുപേരെ അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഏതാനും ജീവനക്കാര്‍ കൂടി നിരീക്ഷണത്തിലാണെന്നാണ് വിവരം. ബാങ്കില്‍ ക്രമക്കേട് നടന്നതായ പരാതികളത്തെുടര്‍ന്ന് സഹകരണവകുപ്പ് 65ാം വകുപ്പുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടത്തെിയത്. ചെക് ഡിസ്കൗണ്ട് ചെയ്തതിലടക്കം 12 കോടിയോളം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. വന്‍ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രധാന ഉദ്യോഗസ്ഥനടക്കം ബാങ്കിന്‍െറ പണം ഉപയോഗിച്ച് സമാന്തര ബാങ്കിങ് പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്നും കണ്ടത്തെിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന ബാങ്കില്‍ തട്ടിപ്പ് നടത്തിയവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സര്‍ക്കാറിന്‍െറ പലതലങ്ങളില്‍നിന്നും തട്ടിപ്പിന് സഹായം ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും പേരിലുള്ള വായ്പകളുടെ വിശദവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണം അട്ടിമറിക്കാനും തട്ടിപ്പിലുള്‍പ്പെട്ടവരെ സംരക്ഷിക്കാനും നീക്കം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പകളില്‍ ജില്ലാ സഹകരണബാങ്ക് പ്രത്യേകം പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങര്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.