അരൂര്‍: അരൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ സമരം. ഡോക്ടറും മരുന്നും ഇല്ലാത്തതിനെതിരെ ആയിരുന്നു പ്രതിഷേധം. മുന്നൂറോളം രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിയില്‍ ഡോക്ടറുടെ സേവനം പല ദിവസങ്ങളിലും ലഭ്യമാകാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. രത്നമ്മയുടെ നേതൃത്വത്തില്‍ ഇടത് മെംബര്‍മാര്‍ ആശുപത്രിയുടെ മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച സമരത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പുറമെ ബ്ളോക് പഞ്ചായത്ത് വെസ്റ്റ് ഡിവിഷന്‍ അംഗം വി.കെ. ഗൗരീശനും പങ്കെടുത്തു. ഒരു ഡോക്ടറുടെ സേവനമാണ് അരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യവകുപ്പിന്‍െറ കോണ്‍ഫറന്‍സ് എന്നിവക്ക് പോകുന്ന സമയത്ത് ആശുപത്രിയില്‍ ഡോക്ടുടെ സേവനം ലഭിക്കാറില്ളെന്ന് പ്രസിഡന്‍റ് രത്നമ്മ പറഞ്ഞു. അവശ്യമരുന്നുകള്‍ പലതും ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. വിവരമറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമരക്കാരുമായി സംസാരിച്ച് ചില നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആഴ്ചയില്‍ അഞ്ചുദിവസം നിര്‍ബന്ധമായും ഒരു ഡോക്ടറുടെ സേവനം ലഭിക്കുമെന്നും അവശ്യ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും ഡി.എം.ഒ ഉറപ്പുനല്‍കി. ഹൈടെക് ലാബിന്‍െറ പ്രവര്‍ത്തനം അരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആരംഭിക്കുന്നതിന് അടിയന്തരമായി ആശുപത്രി വികസന സമിതി വിളിച്ചിട്ടുണ്ട്. ലാബ് ടെക്നീഷ്യനെ നിയമിക്കുന്ന കാര്യം ആലോചിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ആര്‍. നന്ദകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.