ആറാട്ടുപുഴ: പഞ്ചായത്ത് ഓഫിസിലേക്ക് വഴികാണിക്കുന്ന ബോര്‍ഡ് റോഡരികില്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും മേലധികാരികളുടെയും ആവശ്യം കാലാവധി അവസാനിക്കാറായിട്ടും ഭരണക്കാര്‍ ചെവിക്കൊള്ളുന്നില്ല. ആറാട്ടുപുഴ പഞ്ചായത്തില്‍ ഒന്നും സമയത്തിന് നടക്കില്ളെന്ന ആരോപണം ശരിവെക്കുന്നതാണ് ബോര്‍ഡ് വിഷയത്തില്‍ പഞ്ചായത്ത് അധികാരികള്‍ കാട്ടുന്ന അനാസ്ഥ. കഴിഞ്ഞ ഭരണക്കാരുടെ അവസാനകാലത്താണ് തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡിന് അരികില്‍ കള്ളിക്കാട് മീശമുക്കിന് തെക്കുഭാഗത്തായി സ്ഥാപിച്ചിരുന്ന വഴിയടയാള ബോര്‍ഡ് നശിച്ചത്. തീരദേശ റോഡിന് കിഴക്കുമാറിയാണ് പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്നത്. വടക്കുഭാഗത്തുനിന്ന് വരുന്നവര്‍ മീശമുക്കില്‍ കിഴക്കോട്ടുള്ള റോഡിലൂടെയായിരുന്നു പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നത്. അരക്കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ മാത്രമേ ഓഫിസിലത്തൊന്‍ കഴിയൂ. പിന്നീട് മീശമുക്കിന് അല്‍പം തെക്കുമാറി കിഴക്കോട്ട് പഞ്ചായത്ത് ഓഫിസ് വരെ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചതോടെ യാത്ര എളുപ്പമായി. ഇതുവഴി പോയാല്‍ തീരദേശ റോഡില്‍നിന്ന് 150 മീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ചായത്തിലത്തൊന്‍ കഴിയും. ഈ റോഡിന്‍െറ ഭാഗത്തായിരുന്നു വഴിയടയാള ബോര്‍ഡ് ഉണ്ടായിരുന്നത്. തീരദേശ റോഡിലൂടെ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കോണ്‍ക്രീറ്റ് റോഡ് കാണുക പ്രയാസകരമാണ്. ആളുകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പ്രത്യേകിച്ച് അടയാളങ്ങളൊന്നും തന്നെ ഈ ഭാഗത്ത് ഇല്ലതാനും. അതുകൊണ്ടുതന്നെ പരിചിതര്‍ പോലും വഴിയറിയാതെ ഏറെ മുന്നിലേക്ക് വാഹനം ഓടിച്ചുപോകുന്ന അവസ്ഥയുണ്ട്. പഞ്ചായത്തിലത്തെുന്ന മേലധികാരികളും മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരും വഴിതെറ്റി പ്രയാസപ്പെടുന്നത് പതിവുസംഭവമാണ്. ആദ്യമായി ഇവിടെ എത്തുന്നവരെല്ലാം തന്നെ വഴിയടയാള ബോര്‍ഡ് സ്ഥാപിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍, ഭരണം അവസാനിക്കാറായിട്ടും വഴിയടയാള ബോര്‍ഡിന്‍െറ പ്രാധാന്യം ആറാട്ടുപുഴയിലെ ഭരണക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. പ്രാഥമികമായി ചെയ്യേണ്ട കാര്യമായിട്ടുകൂടി ഈ വിഷയം ഇതുവരെ പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോലും ഒരു പഞ്ചായത്ത് അംഗവും ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. സമീപ പഞ്ചായത്തുകളില്‍ എല്ലാംതന്നെ പഞ്ചായത്തിന്‍െറ അതിര്‍ത്തി തിരിച്ചുകൊണ്ട് വരെ റോഡരികില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ അങ്ങനെയും ഒരു ഏര്‍പ്പാട് ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.