തൃക്കുന്നപ്പുഴ ജലോത്സവത്തില്‍ കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ട്രോഫി

ഹരിപ്പാട്: തൃക്കുന്നപ്പുഴ ആര്‍. ശങ്കര്‍ ബോട്ട് ക്ളബിന്‍െറ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴ ആറ്റില്‍ നടന്ന ഏഴാമത് ജലോത്സവത്തില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ട്രോഫി നേടി. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍നിന്ന് ദേവസ് ചുണ്ടന്‍ പിന്മാറിയതിനാല്‍ കാട്ടില്‍ തെക്കേതില്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ദേവസ് ചുണ്ടന്‍ മത്സരത്തില്‍നിന്ന് പിന്മാറിയത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. തെക്കനോടി വള്ളങ്ങളുടെ മത്സരം മാത്രം നടന്നിരുന്ന തൃക്കുന്നപ്പുഴയില്‍ ആദ്യമായായിരുന്നു ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. എന്നാല്‍, ജലോത്സവ പ്രേമികള്‍ നിരാശരായാണ് മടങ്ങിയത്. തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ ദേവസ് ഒന്നാംസ്ഥാനവും കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനവും സാരഥി മൂന്നാംസ്ഥാനവും നേടി. തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍ ഒന്നും ചെല്ലിക്കാടന്‍ രണ്ടും കമ്പനി വള്ളം മൂന്നാംസ്ഥാനവും നേടി. ചെറുവള്ളങ്ങളുടെ മത്സരത്തില്‍ ആര്‍.വി.എം വലുത് വിജയികളായി. കൊച്ചുചെല്ലിക്കാടന്‍ രണ്ടും ആശാമോള്‍ മൂന്നാമതുമത്തെി. ജലോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. ബാബുപ്രസാദ് മുഖ്യപ്രസംഗം നടത്തി. ജോണ്‍ തോമസ്, എസ്. സുജിത്ത്, കനകമ്മ എന്നിവര്‍ സംസാരിച്ചു. തൃക്കുന്നപ്പുഴ പ്രസന്നന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.