ആലപ്പുഴ: സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നടന്ന ജനകീയ ജൈവപച്ചക്കറി കൃഷി ജില്ലയില്‍ വലിയ വിജയമായിരുന്നെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാനും സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. പ്രിയേഷ്കുമാറും പ്രസ്താവനയില്‍ പറഞ്ഞു. ഓണക്കാലത്തെ ലക്ഷ്യംവെച്ച് എല്ലാ പഞ്ചായത്തുകളിലും സമിതികളുടെ നേതൃത്വത്തില്‍ മേയ് മുതല്‍ ആരംഭിച്ച കൃഷിക്ക് ജനകീയ പങ്കാളിത്തമുണ്ടായി. 400 ഏക്കറോളം വരുന്ന സ്ഥലത്താണ് നേരിട്ട് കൃഷി നടത്തിയത്. കൂടാതെ പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും പാര്‍ട്ടി ഓഫിസുകളുടെ പരിസരത്തും കൃഷിചെയ്തു. ഡോ. തോമസ് ഐസക് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. 2014ല്‍ കഞ്ഞിക്കുഴിയില്‍ വെച്ചാണ് സംസ്ഥാനതല ജൈവപച്ചക്കറി കൃഷി സെമിനാര്‍ നടത്തിയത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ തന്നെ വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. ഏകദേശം 4000 ടണ്‍ പച്ചക്കറി ജില്ലയില്‍ ഉല്‍പാദിപ്പിച്ചു. 'അടുത്ത രണ്ടുമാസത്തിനുള്ളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ഉത്സവനാളുകളിലും ഇത്തരം വിപണന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സ്ഥിരമായി വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കാനും സംവിധാനം ഉണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.