അമ്പലപ്പുഴ: ഓണക്കാലമായിട്ടും കൂലി വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ മൂന്നുദിവസമായി സമരത്തിലാണ്. ഇതുമൂലം രണ്ട് താലൂക്കിലെയും 250 പീലിങ് ഷെഡുകളും 30 ചെമ്മീന്‍ മീറ്റ് സംസ്കരണശാലകളും അടഞ്ഞുകിടക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് പണിയെടുക്കുന്നത്. പണിമുടക്കുമൂലം ഇവരുടെ ജീവിതം വഴിമുട്ടി. എല്ലാവര്‍ഷവും ഓണത്തിനുമുമ്പ് കൂലി വര്‍ധന നടപ്പാക്കിയിരുന്നെന്നും ഇത്തവണ അതില്‍നിന്ന് ഉടമകള്‍ പിന്തിരിഞ്ഞെന്നുമാണ് തൊഴിലാളികളുടെ ആരോപണം. കൂലി വര്‍ധന നടപ്പാക്കുന്നതിന് ബന്ധപ്പെട്ട തൊഴിലാളി യൂനിയനുകളും പീലിങ് ഷെഡ് ഓണേഴ്സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് തൊഴില്‍ സമരം ഉണ്ടായത്. ഒന്നര കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് നിലവില്‍ 18 രൂപയാണ് കൂലി. ഇതില്‍ ബോണസ് ഉള്‍പ്പെടെ 21 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ചെമ്മീന്‍ ഷെഡ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ധന 20 രൂപയാക്കാമെന്ന് പറഞ്ഞെങ്കിലും യൂനിയനുകള്‍ എതിര്‍ത്തു. സ്ത്രീ തൊഴിലാളികള്‍ വര്‍ധന 20 രൂപയാക്കുന്നതിനോട് യോജിച്ചെങ്കിലും മറ്റ് മേഖലയിലുള്ളവരും യൂനിയന്‍കാരും 21 രൂപയില്‍നിന്ന് പിന്മാറാന്‍ തയാറായില്ല. ട്രോളിങ് നിരോധത്തിനുശേഷം എല്ലായിടത്തും മത്സ്യം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സമരം മൂലം പീലിങ് ഷെഡുകാര്‍ ചെമ്മീന്‍ എടുക്കാത്തതിനാല്‍ വിലയും കുറഞ്ഞു. കഴിഞ്ഞ ഒന്നുമുതലാണ് ചെമ്മീന്‍ പീലിങ് മേഖലക്ക് ഉണര്‍വുണ്ടായത്. ട്രോളിങ് നിരോധം കഴിഞ്ഞതോടെ ഷെഡുകള്‍ തുറക്കുകയും ചെയ്തിരുന്നു. അതേസമയം, സമരം ഒത്തുതീര്‍പ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അമ്പലപ്പുഴ തെക്ക്-വടക്ക് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പീലിങ് തൊഴിലാളികളും ഷെഡ് ഉടമകളും സമരത്തില്‍ നിന്ന് പിന്മാറി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. പ്രസിഡന്‍റ് ദിവാകരന്‍, സെക്രട്ടറി മൂലയില്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. പീലിങ് തൊഴിലാളി സമരം മത്സ്യമേഖലയെ സ്തംഭനാവസ്ഥയിലേക്ക് നീക്കുന്നത് ഒഴിവാക്കാന്‍ സമരം അവസാനിപ്പിക്കണമെന്ന് പീലിങ് ഷെഡ് ഓണേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുകിലോക്ക് കൂലി 18 രൂപ എന്നത് 20 ആക്കാന്‍ തയാറാണ്. പ്രസിഡന്‍റ് എസ്.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. ഹാരിസ്, സാദിഖ്, നിസാര്‍, മനോഹരന്‍, ബിജു, ഹാഷിം, നാസര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.