ആലപ്പുഴ: 69ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ല ഒരുങ്ങി. ജില്ലാതലത്തിലും ബ്ളോക്-ഗ്രാമ പഞ്ചായത്ത് തലത്തിലും ആഘോഷങ്ങള്‍ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് ആലപ്പുഴ പൊലീസ് പരേഡ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പൊലീസിന്‍െറയും എക്സൈസിന്‍െറയും എന്‍.സി.സി, സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ്സ്, സ്കൗട്ട്, ഗൈഡ്സ്, റെഡ്ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 34 പ്ളാറ്റൂണുകളും ആറ് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. പരേഡ് കമാന്‍ഡര്‍ എം.ജെ. ജോയിയുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുക. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹരായ നര്‍ക്കോട്ടിക് സെല്‍ എസ്.ഐ എസ്. അബ്ദുല്‍ നാസര്‍, അമ്പലപ്പുഴ എസ്.ഐ ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മെഡല്‍ സമ്മാനിക്കും. മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും. പൊതുവിദ്യാഭ്യസ വകുപ്പും നെഹ്റു യുവകേന്ദ്രയും സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സെന്‍റ് ആന്‍റണീസ് ഗേള്‍സ് എച്ച്.എസിനും ദേശീയഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സായുധസേനാ പതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ സെന്‍റ് ജോസഫ്സ് സ്കൂളിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ഓഫിസിനുമുള്ള ട്രോഫികളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.