ചേര്‍ത്തല: ‘മാധ്യമ’വും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന റണ്‍ ഫോര്‍ ഫ്രീഡം മിനി മാരത്തണിന്‍െറ ഒരുക്കം ചേര്‍ത്തലയില്‍ പൂര്‍ത്തിയായി. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 200ഓളം കുട്ടികള്‍ പങ്കെടുക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ചേര്‍ത്തലയില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ രാവിലെ 7.30ന് ചേര്‍ത്തല മുനിസിപ്പല്‍ കോംപ്ളക്സിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ടീന്‍ ഇന്ത്യ ജില്ലാ കോഓഡിനേറ്റര്‍ വി.എ. നാസിമുദ്ദീന്‍ അറിയിച്ചു. എട്ടിന് മുന്‍ ദേശീയ വോളിബാള്‍ കോച്ചും സാമൂഹിക പ്രവര്‍ത്തകനുമായ കലവൂര്‍ എന്‍. ഗോപിനാഥ് ഫ്ളാഗ്ഓഫ് ചെയ്യും. വി.എ. നാസിമുദ്ദീന്‍ ആമുഖപ്രഭാഷണം നടത്തും. അതിഥികളെ മീഡിയ വണ്‍ ജില്ലാ ലേഖകന്‍ യു. ഷൈജു പരിചയപ്പെടുത്തും. മുനിസിപ്പല്‍ കോംപ്ളക്സിന് മുന്നില്‍നിന്ന് മിനി സിവില്‍ സ്റ്റേഷന്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഇരുമ്പുപാലം, കോടതി കവല വഴി മുനിസിപ്പല്‍ കോംപ്ളക്സിന് മുന്നില്‍ എത്തുന്ന തരത്തിലാണ് റണ്‍ ഫോര്‍ ഫ്രീഡം പരിപാടി തയാറാക്കിയിരിക്കുന്നത്. സമാപനസമ്മേളനം ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് കളര്‍കോട് ഹരികുമാര്‍ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. സണ്ണി, പ്രതിപക്ഷനേതാവ് സി.ആര്‍. സുരേഷ്, കൗണ്‍സിലര്‍മാരായ എം. ജയശങ്കര്‍, ടി.എസ്. അജയകുമാര്‍ എന്നിവര്‍ ആശംസനേരും. ടീന്‍ ഇന്ത്യ ജില്ലാ രക്ഷാധികാരി എച്ച്. അബ്ദുല്‍ ഹക്കീം സമാപന പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.