ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ മുക്കാല്‍ലക്ഷം രൂപയോളം മോഷണംപോയി. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പൂവത്തൂര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പുലിയൂര്‍ മാനസിയില്‍ മണിയപ്പന്‍െറ (മണി) ഉടമസ്ഥതയിലുള്ള തങ്കം ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ കോണ്‍ക്രീറ്റ് ആയതിനാല്‍ ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് മുകളിലെ ഓടുകള്‍ ഇളക്കിമാറ്റിയശേഷം താഴെയുള്ള ഗ്രില്ല് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചും പൈ്ളവുഡ് മച്ച് തകര്‍ത്തുമാണ് അകത്ത് കടന്നത്. സ്ട്രോങ് റൂമിന്‍െറ രണ്ട് വാതിലുകള്‍ പൂര്‍ണമായും ഇതിനുള്ളിലെ ലോക്കറിന്‍െറ വാതില്‍ ഭാഗികമായും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തു. എന്നാല്‍, ലോക്കര്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. കാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് മാലയും വളയും ഉള്‍പ്പെടുന്ന 30 ഗ്രാം പഴയ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും അപഹരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ സ്ഥാപനം അടച്ച് മടങ്ങിയ ഉടമ തിങ്കളാഴ്ച രാവിലെ തുറക്കാനത്തെുമ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. എസ്.ഐ കെ.പി. ധനീഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും ആലപ്പുഴയില്‍ നിന്നത്തെിയ ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ പറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നും ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍, ചാക്ക്, പ്ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന തുണികള്‍, സ്ക്രൂഡ്രൈവര്‍, പ്ളെയര്‍, മിനറല്‍ വാട്ടറിന്‍െറ കുപ്പികള്‍ എന്നിവ കണ്ടത്തെി. ഗ്യാസ് തീര്‍ന്നതാകാം മോഷ്ടാക്കള്‍ക്ക് ലോക്കര്‍ തുറക്കാന്‍ കഴിയാതിരുന്നതെന്നാണ് പൊലീസിന്‍െറ നിഗമനം. ആലപ്പുഴയില്‍ നിന്നും എത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. മോഷണം നടന്ന ജ്വല്ലറിക്ക് സമീപമുള്ള ശ്രീശിവ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തിയും മോഷ്ടാക്കള്‍ തുരന്നിട്ടുണ്ട്. നാലുമാസം മുമ്പ് പൂവത്തൂര്‍ ബില്‍ഡിങ്ങില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണശാലയുടെയും മച്ച് ഇളക്കി മോഷണം നടന്നിരുന്നു. നഗരമധ്യത്തില്‍ തന്നെ അടിക്കടി ഉണ്ടാകുന്ന ഇത്തരം മോഷണങ്ങള്‍ സ്ഥാപന ഉടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.