എരമല്ലൂര്‍: സമുദ്രോല്‍പന്ന വ്യവസായത്തിന്‍െറ കേന്ദ്രമായ അരൂരിന്‍െറ സമഗ്രവികസനത്തിന് വിശദമായ രൂപരേഖ കേന്ദ്ര വാണിജ്യ ഗ്രാമവികസന മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മഹാത്മാഗാന്ധി ഗ്ളോബല്‍ ഫൗണ്ടേഷന്‍ വാര്‍ഷികയോഗം തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമുദ്രോല്‍പന്ന കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് അരൂര്‍ കൈവരിക്കുന്നത്. എന്നാല്‍, ഈ വ്യവസായങ്ങള്‍മൂലം ഉണ്ടാകുന്ന രൂക്ഷമായ മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകുന്നില്ല. അരൂര്‍, കുത്തിയതോട്, പാണാവള്ളി, അരൂക്കുറ്റി, കോടംതുരുത്ത്, എഴുപുന്ന എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഉത്തര ചേര്‍ത്തല താലൂക്ക് ജലജന്യരോഗങ്ങളുടെ പിടിയിലാണ്. ഇവിടത്തെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാംവിധം വര്‍ധിച്ചിരിക്കുകയാണ്. സമുദ്രോല്‍പന്ന സംസ്കരണ ശാലകള്‍ ഫാക്ടറി നിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നതുമൂലം തൊഴില്‍ സംരക്ഷണവും ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല. വലിയൊരു വ്യവസായ പ്രദേശമെന്ന നിലയില്‍ അരൂര്‍ മേഖല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ജനജീവിതം ദുസ്സഹമാകുകയാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.പി. സെയ്ഫുദ്ദീന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.