യാത്രാ ആനുകൂല്യം നിഷേധിച്ച് വിദ്യാര്‍ഥിയെ ബസില്‍നിന്ന് ഇറക്കിവിട്ടു

ചേര്‍ത്തല: കണ്‍സെഷന്‍ കാര്‍ഡുമായി സ്കൂളിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. കെ.എസ്.ആര്‍.ടി.സി ചേര്‍ത്തല ഡിപ്പോയില്‍നിന്ന് പുത്തന്‍കാവ് വഴിയുള്ള ഓര്‍ഡിനറി ബസിലെ യാത്രക്കാരനായ വിദ്യാര്‍ഥിയെയാണ് വേളോര്‍വട്ടത്ത് ബസില്‍നിന്ന് ഇറക്കിവിട്ടത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിനാല്‍ സ്കൂളിലേക്ക് വരുകയായിരുന്നു വിദ്യാര്‍ഥി. തുറവൂര്‍ ടി.ഡി സ്കൂളിലേക്ക് പോകുന്നതിനായി രാവിലെ 8.30നാണ് വിദ്യാര്‍ഥി ബസില്‍ കയറിയത്. അവധിദിനമായതിനാല്‍ കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കില്ളെന്നും ടിക്കറ്റ് എടുക്കണമെന്നും കണ്ടക്ടര്‍ പറഞ്ഞു. പണമില്ളെന്ന് പറഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നത്രെ. ചേര്‍ത്തല നഗരസഭ 14ാം വാര്‍ഡ് സായികൃഷ്ണയില്‍ കെ.വി. ജയകുമാറിന്‍െറ മകനാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമീഷനും ഗതാഗതമന്ത്രിക്കും മറ്റും ജയകുമാര്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.