ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന 63ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് സുരക്ഷാഡ്യൂട്ടിക്കും ഗതാഗത നിയന്ത്രണത്തിനുമായി നിയോഗിക്കുന്നത് 2000 പൊലീസുകാരെ. നഗരം സി.സി ടി.വി കാമറ നിരീക്ഷണത്തിലുമാക്കി. പുന്നമടയും പരിസരങ്ങളും 14 സെക്ടറുകളായി തിരിച്ചാണ് എസ്.പിയുടെ നേതൃത്വത്തില്‍ 21 ഡിവൈ.എസ്.പിമാരും 35 സി.ഐമാരും 300 എസ്.ഐമാരുമടക്കം രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിക്കുന്നത്. കരയിലേതെന്നപോലെ കായലിലും 40 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഇതുകൂടാതെ, മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ സേവനവും ലഭ്യമാക്കുമെന്ന് എസ്.പി വി. സുരേഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാണികള്‍ക്കിടയില്‍ ഷാഡോപൊലീസും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. ശനിയാഴ്ച രാവിലെ എട്ടിനുശേഷം ഒഫീഷ്യല്‍സിന്‍െറ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കില്ല. ട്രാക്കിന്‍െറ ഇരുവശങ്ങളിലും 20 മീറ്റര്‍ ഇടവിട്ട് പൊലീസ് ബോട്ടുകളെ വിന്യസിക്കാനാണ് പരിപാടി. വള്ളംകളി കാണാന്‍ ബോട്ടിലത്തെുന്നവര്‍ രാവിലെ പത്തിനുമുമ്പ് സ്ഥലത്ത് എത്തണം. പാസുള്ളവരെ പരിശോധിച്ച് കടത്തിവിടുന്നതിന് ഫിനിഷിങ് പോയന്‍റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലില്‍ മത്സരവള്ളങ്ങള്‍ക്കുമാത്രം കടന്നുപോകാന്‍ ഇടയൊരുക്കി ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. അതുവഴി മറ്റു ജലയാനങ്ങള്‍ വള്ളംകളി ട്രാക്കിലേക്കുകയറുന്നതും ഒഴിവാക്കും. കോംപ്ളിമെന്‍ററി പാസ് ഇത്തവണ ഇല്ലാത്തതിനാല്‍ പാസില്ലാതെ വരുന്നവരെ തടയുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. ശനിയാഴ്ച രാവിലെ ആറുമുതല്‍ പാസില്ലാത്ത ആരെയും പവിലിയന്‍ ഭാഗത്തേക്ക് കടത്തിവിടില്ല. പാസുമായി പവിലിയനില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ തിരികെ പ്രവേശിപ്പിക്കുകയുമില്ല. മദ്യപാനം തടയാനും കര്‍ശന നടപടികളുണ്ടാകും. മദ്യക്കുപ്പികള്‍ കൊണ്ടുനടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും സ്ഥലത്തുനിന്ന് നീക്കും. മത്സരസമയത്ത് കായലില്‍ ചാടി മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റുചെയ്ത് നീക്കും. വള്ളംകളി നടക്കുന്ന സമയത്ത് ട്രാക്കില്‍ കയറിയും മറ്റും ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ പബ്ളിക് ഫങ്ഷന്‍ ഡിസ്റ്റര്‍ബന്‍സ് ആക്റ്റ്പ്രകാരം നിയമനടപടികളെടുക്കുമെന്നും എസ്.പി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈ.എസ്.പി കെ. ലാല്‍ജിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.