മുഹമ്മ: മുട്ടത്തിപ്പറമ്പിലും പുത്തനങ്ങാടിയിലും നിരവധി കടകളില്‍ മോഷണം. മോഷണം നടത്തിയയാളുടെ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞു. മുട്ടത്തിപ്പറമ്പ് രവീന്ദ്രന്‍െറ ഉടമസ്ഥതയിലുള്ള ജ്യോതിസ് ഹാര്‍ഡ്വെയേഴ്സ്, ജോസിന്‍െറ ഐശ്വര്യ ബേക്കറി, ജോമി ലേഡീസ് സ്റ്റോര്‍, വിനോദിന്‍െറ മൊബൈല്‍ഷോപ്, തോമസിന്‍െറ മെഡിക്കല്‍ സ്റ്റോര്‍, പുത്തനങ്ങാടി അജയന്‍െറ അക്ഷര സ്റ്റുഡിയോ, സുരേഷിന്‍െറ മിത്ര മെഡിക്കല്‍സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വിനോദിന്‍െറ കടയില്‍നിന്ന് 6300 രൂപ, തോമസിന്‍െറ മെഡിക്കല്‍ ഷോപ്പില്‍നിന്ന് 1800 രൂപ, ജ്യോതിസ് ഹാര്‍ഡ്വെയേഴ്സില്‍നിന്ന് 1800 രൂപ എന്നിങ്ങനെ മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. മുട്ടത്തിപ്പറമ്പ് ജ്യോതിസ് ഹാര്‍ഡ് വെയേഴ്സിലെ സി.സി.ടി.വിയിലാണ് മോഷ്ടാവിന്‍െറ ദൃശ്യം പതിഞ്ഞത്. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന, താടിവളര്‍ത്തിയ വെളുത്തനിറമുള്ള ആളിന്‍െറ ദൃശ്യമാണ് സി.സി.ടി.വിയില്‍ തെളിഞ്ഞത്. മുഹമ്മ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.