ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍: കുടിവെള്ള വിതരണം പുന$സ്ഥാപിക്കല്‍ വൈകും

അരൂര്‍: ജപ്പാന്‍ കുടിവെള്ള വിതരണം പുന$സ്ഥാപിക്കല്‍ വൈകുമെന്ന സൂചന ആശങ്കക്ക് ഇടയാക്കുന്നു. വൈക്കം മറവന്‍തുരുത്തിലാണ് പൈപ്പ് പൊട്ടിയത്. തുടക്കത്തിലെ തകരാര്‍ കണ്ടുപിടിച്ചതിനാല്‍ കൂടുതല്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍, തകരാര്‍ മാറ്റാന്‍ ഒരാഴ്ച വേണ്ടിവരുമെന്ന അറിയിപ്പാണ് ആശങ്ക വളര്‍ത്തുന്നത്. അരൂരിലെ തീരമേഖലകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയം ജപ്പാന്‍ കുടിവെള്ളം മാത്രമാണ്. കൃഷി ഇല്ലാതായ നെല്‍പാടങ്ങളില്‍ ഉപ്പുവെള്ളം കയറിക്കിടക്കുന്നതുമൂലം ജലസ്രോതസ്സുകള്‍ ഇല്ലാതായി. ജപ്പാന്‍ കുടിവെള്ളത്തിന്‍െറ വരവോടെ മറ്റു ജലവിതരണ പദ്ധതികളും അവഗണിക്കപ്പെട്ടു. 4000 മുതല്‍ 10,000 രൂപ വരെ മുടക്കിയാണ് ഇല്ലായ്മക്കാരുള്‍പ്പെടെ ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ എടുത്തത്. വെള്ളം കിട്ടുമ്പോള്‍ കൂടുതല്‍ ശേഖരിച്ചുവെക്കാന്‍ മാര്‍ഗമില്ലാത്തവരാണ് ദുരിതത്തിലായിരിക്കുന്നത്. തുടര്‍ച്ചയായി പൊട്ടുന്ന പൈപ്പുകള്‍ക്ക് പകരം കൂടുതല്‍ ഉറപ്പുള്ള ഇരുമ്പുപൈപ്പ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെടാത്തതാണ് കുഴപ്പത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.