ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര ഹരിപ്പാട് കുടിവെള്ള പദ്ധതിക്ക് കരാര്‍ ക്ഷണിക്കാന്‍ തീരുമാനമായി. 200 കോടിയുടേതാണ് പദ്ധതി. സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റി ബോര്‍ഡിന്‍െറ ഉന്നതതല യോഗത്തിലാണ് തീരുമാനം. 2012-13 ബജറ്റില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഹരിപ്പാട് കുടിവെള്ള പദ്ധതി ഉള്‍പ്പെടുത്തിയത്. ഇതിനായി കഴിഞ്ഞ മേയില്‍ പള്ളിപ്പാട് പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി മൂന്നര ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. മന്ത്രി പി.ജെ. ജോസഫിന്‍െറയും മന്ത്രി രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എം.ഡി അജിത് പാട്ടീലിനെ ചുമതലപ്പെടുത്തിയിരുന്നു. പമ്പയാറ്റിലെ മാന്നാറിനടുത്തുനിന്ന് വെള്ളം പള്ളിപ്പാടിനടുത്ത് സ്ഥാപിക്കുന്ന പ്രതിദിനം 50 ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള പ്ളാന്‍റിലത്തെിക്കും. ഇത് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായി സ്ഥാപിക്കുന്ന ജലസംഭരണികളിലൂടെ ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉപരിതല ജലസംഭരണികള്‍ നിര്‍മിക്കാനുള്ള സ്ഥലങ്ങള്‍ അതത് പഞ്ചായത്തുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധീകരണശാലയും കിണറും സ്ഥാപിക്കേണ്ട സ്ഥലത്തെ മണ്ണ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍ററിനെ ചുമതലപ്പെടുത്തി. പമ്പയാറിന് സമീപം പമ്പ്സെറ്റും മറ്റും സ്ഥാപിക്കാന്‍ പള്ളിപ്പാടിന് കിഴക്ക് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലം റവന്യൂ വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലുമായി 2.90 ലക്ഷം ജനങ്ങളാണ് ഉള്ളത്. ഒരാള്‍ക്ക് ദിവസം 70 ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിനും ഇതര സ്ഥാപനങ്ങള്‍ക്കും കൂടി വെള്ളമത്തെിക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതിയുടെ നിര്‍മാണം. പള്ളിപ്പാട് പമ്പ്സെറ്റും മറ്റും സ്ഥാപിക്കാന്‍ മാത്രമായി 35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നബാര്‍ഡില്‍നിന്ന് 170 കോടിയുടെ സഹായം പദ്ധതിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചേപ്പാട് പഞ്ചായത്തിന് എട്ട് ലക്ഷം ലിറ്റര്‍, ഹരിപ്പാട് പഞ്ചായത്തിന് ആറ് ലക്ഷം, ചിങ്ങോലി പഞ്ചായത്തിന് ആറ് ലക്ഷം, ചെറുതന പഞ്ചായത്തിന് അഞ്ച് ലക്ഷം, കുമാരപുരത്ത് ഒമ്പത് ലക്ഷം, ആറാട്ടുപുഴയില്‍ 13 ലക്ഷം, കരുവാറ്റയില്‍ ഒമ്പത് ലക്ഷം, കാര്‍ത്തികപ്പള്ളിയില്‍ എട്ട് ലക്ഷം, പള്ളിപ്പാട് 12 ലക്ഷം, മുതുകുളത്ത് ഒമ്പത് ലക്ഷം, തൃക്കുന്നപ്പുഴ 12 ലക്ഷം എന്നിങ്ങനെ ശേഷിയുള്ള ഉപരിതല ജലസംഭരണികളാണ് നിര്‍മിക്കുക. വാട്ടര്‍ അതോറിറ്റി ആലപ്പുഴ പ്രോജക്ട് വിഷന് ആണ് നിര്‍മാണ ചുമതല. തീരദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാണ് ഹരിപ്പാട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ക്രീറ്റ് പൈലുകളില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണശാലക്ക് എയ്റേറ്റര്‍, ക്ളാരിഫോക്കുലേറ്റര്‍, ഫില്‍ട്ടറുകള്‍, ക്ളോറിനേറ്റഡ് സംവിധാനം എന്നിവയുണ്ടാകും. ശുദ്ധജലവിതരണ ശൃംഖലയുടെ ആകെ ദൈര്‍ഘ്യം 25,000 മീറ്റര്‍ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.