വടുതല: പാണാവള്ളിക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉള്‍പ്പെടെ പ്രദേശത്തെ ജനങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സായ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൊതു ടാപ്പാണ് വാട്ടര്‍ അതോറിറ്റിഅധികൃതര്‍ ഊരിയെടുത്തത്. കഴിഞ്ഞദിവസം ഉച്ചക്കാണ് കുഴിക്കര പാലത്തിനു സമീപമുണ്ടായിരുന്ന പൊതുടാപ് ഒരു മുന്നറിയിപ്പുമില്ലാതെ വീടുകളില്‍ കണക്ഷന്‍ നല്‍കുന്നവര്‍ ഊരിമാറ്റിയത്. ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഊരിമാറ്റിയതെന്ന് അറിയാന്‍ കഴിഞ്ഞത്. രാവിലെ വെള്ളം ശേഖരിച്ച പ്രദേശവാസികള്‍ വീണ്ടും ഉച്ചക്ക് വെള്ളംശേഖരിക്കാന്‍ എത്തിയപ്പോഴാണ് പൊതു ടാപ് അപ്രത്യക്ഷമായത് കണ്ടത്. ഇതോടെ, വെള്ളമെടുക്കാന്‍ കഴിയാതെ പ്രദേശവാസികള്‍ നട്ടം തിരിഞ്ഞു. പഞ്ചായത്തിന്‍െറ മറ്റ് ചില വാര്‍ഡുകളിലും അതോറിറ്റി പൈപ്പ് ഊരിമാറ്റിയതായും പറയപ്പെടുന്നു. പാണാവള്ളി പഞ്ചായത്ത് മാസം 82,000 രൂപ പൊതുടാപ്പിനായി നല്‍കുന്നുണ്ടെന്നും പറയപ്പെടുന്നു. ഒരുമുന്നറിയിപ്പുമില്ലാതെ ഊരിയെടുത്ത പൈപ്പ് ഉടന്‍ പുന$സ്ഥാപിക്കണമെന്നും അല്ളെങ്കില്‍ വാട്ടര്‍ അതോറിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.