നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമായി ബാങ്കുകള്‍ക്ക് 4.25 കോടി വിതരണം ചെയ്തു

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയിലൂടെ നടപ്പാക്കുന്ന ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയിലെ 2014 ഒന്നാംവിള നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമായി 4.25 കോടി ബാങ്കുകള്‍ക്ക് വിതരണം ചെയ്തു. ബ്രദേഴ്സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ റീജനല്‍ മാനേജര്‍ രാജേഷ് 4.25 കോടിയുടെ ചെക് ലീഡ് ബാങ്ക് മാനേജര്‍ രവികുമാറിന് കൈമാറി. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് മാനേജര്‍ രഘുനാഥ്, ഡെപ്യൂട്ടി ഡയറക്ടര്‍ കരീം എന്നിവര്‍ സംബന്ധിച്ചു. പദ്ധതി പ്രകാരം 2014 ഒന്നാംവിളക്ക് ബാങ്കുകളില്‍ നിന്ന് നെല്‍കൃഷിക്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമാണ് ബാങ്കുകള്‍ക്ക് വിതരണം ചെയ്തത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഓരോ സീസണിലും സമര്‍പ്പിക്കുന്ന പഞ്ചായത്ത് അടിസ്ഥാനത്തിലെ വിളവ് സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതിയില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നത്. പുളിങ്കുന്ന്, വെളിയനാട്, രാമന്‍ങ്കരി പഞ്ചായത്തുകളിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ 100 ശതമാനവും പുറക്കാട് പഞ്ചായത്തില്‍ 30 ശതമാനവും ചമ്പക്കുളം പഞ്ചായത്തില്‍ 44 ശതമാനവും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ തുക കര്‍ഷകരുടെ ലോണ്‍ അക്കൗണ്ടുകളിലേക്ക് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.