തോട്ടത്തിൽതാഴെ പുഴത്തീരം ഇടിയുന്നു

വാണിമേൽ: നരിപ്പറ്റ പഞ്ചായത്തിലെ തോട്ടത്തിൽതാഴെ മുതൽ തൈക്കണ്ടിതാഴെ വരെയുള്ള പുഴത്തീരം മണ്ണിടിഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമാകുന്നു. പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾെപ്പടുന്ന 150 മീറ്ററോളം വരുന്ന പുഴത്തീരം മതിൽ കെട്ടി സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. പ്രസ്തുത ഭാഗത്തോട് ചേർന്ന മുകൾഭാഗം കെട്ടി സംരക്ഷിക്കുകയും റോഡായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ജലസേചന വകുപ്പ് അധികൃതർ സ്ഥലം അളന്ന് എസ്റ്റിമേറ്റ് എടുത്തിരുെന്നങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. വിവാഹം വാണിമേൽ: നരിപ്പറ്റയിെല പാറയുള്ള പറമ്പത്ത് അസീസി​െൻറ മകൾ അഫീഫ ഫർസാനയും അരൂരിലെ ആലംതോട്ടത്തിൽ അമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് അനസും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.